Thursday, October 18, 2012

പുതുലും ഡോള്‍ഫിനുകളും



പുതുലും ഡോള്‍ഫിനുകളും 

   കുട്ടികള്‍ക്ക് വേണ്ടി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന മറിയം - കരിം അഹ്‌ലാവത് എന്ന എഴുത്തുകാരിയുടെ പുതുലും ഡോള്‍ഫിനുകളും എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രശസ്ത കവയത്രി സുഗതകുമാരിയാണ്.
    ബംഗാളില്‍ ഗംഗാ നദിയുടെ തീരത്ത് ധാബ്രി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന പുതുല്‍  എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. മീന്‍ പിടിച്ച് വിറ്റ് ജീവിക്കുന്ന മുക്കുവരുടെ ഗ്രാമമാണ് ധാബ്രി. അവുടെയുള്ള പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് പുതുല്‍. അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് പാവപ്പെട്ടവരായിരുന്നു പുതുലിന്റെ അച്ഛനും അമ്മയും. പുതുല്‍ വീട് വൃത്തിയാക്കാനും അച്ഛന്‍ കൊണ്ടുവരുന്ന മീന്‍  തരംതിരിക്കാനുമൊക്കെ അമ്മയെ സഹായിക്കും. ബാക്കിയുള്ള സമയം അവള്‍ ഗ്രാമത്തിലെ കുട്ടികളോടൊത്ത് കളിക്കും. പുഴയില്‍ നീന്തും. പുതുലിനോട് എനിക്ക് അസൂയതോന്നി. ഗ്രാമവും പുഴയുമൊക്കെ എനിക്കും ഒരുപാടിഷ്ടമാണ്. പക്ഷെ പുതുലിന് സ്‌കൂളില്‍ പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു. ധാബ്രിയിലെ ജനങ്ങള്‍ക്ക് കൂട്ടുകാരിയും ശത്രുവുമായിരുന്നു നദി. അവര്‍ നദിയില്‍ നീന്തും മീന്‍ പിടിക്കും. അവര്‍ക്ക് കഴിക്കാനും വില്‍ക്കാനുമുള്ള മീന്‍ നദിയില്‍ നിന്ന് കിട്ടും.
   പക്ഷേ മഴക്കാലം വന്നാല്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടാവും. ചിലപ്പോള്‍ മഴകൊണ്ട് നദി നിറയും. കരകവിഞ്ഞൊഴുകും. ചിലപ്പോള്‍ നദി അവരുടെ വാതില്‍ക്കല്‍ വന്ന് മുട്ടും.അവര്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ മീന്‍പിടിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കും. കൂടുതല്‍ മീന്‍ കിട്ടുന്നതിനാല്‍ അവര്‍ക്ക് മഴക്കാലത്തെ ഇഷ്ടമാണ്. ചിലപ്പോള്‍ മഴ കോപിച്ച് ഗ്രാമത്തെ മുക്കിക്കളയും. കുടിലുകളും മരങ്ങളും പിഴുതെറിയും. അങ്ങനെയുള്ളപ്പോള്‍ നാട്ടുകാര്‍ അവിടം വിട്ട് ഓടിപ്പോകും. വെള്ളപ്പൊക്കത്തെ കുറിച്ച് വായിച്ചപ്പോള്‍ ഞാന്‍ കഴിഞ്ഞ ഡിസംബറില്‍ ഇവിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും ഓര്‍ത്തു. കനത്തമഴയില്‍ ഞങ്ങളുടെ വീടിനടുത്തുള്ള പുഴ നിറഞ്ഞൊഴുകിയപ്പോള്‍ തൊട്ടടുത്ത വീട്ടിലെല്ലാം വെള്ളം കയറി. അവിടെയുള്ള വീട്ടുകാരൊക്കെ സാധനങ്ങളുമായി അടുത്തുള്ള സ്‌കൂളില്‍ വന്ന് താമസിച്ചു. ഞാനും അച്ഛനും അമ്മയും റോഡില്‍ നിന്ന് നോക്കുമ്പോള്‍ പാലത്തിനടിയിലൂടെ വെള്ളം ശക്തിയായി ഒഴുകുന്നത് കണ്ടപ്പോള്‍ എനിക്ക് പേടിയായി.
     പുതുലിന് മഴക്കാലം വലിയ ഇഷ്ടമായിരുന്നു. മഴവെള്ളത്തോടൊപ്പം ഡോള്‍ഫിനുകളും വരും. പുതുലും കൂട്ടുകാരും ദൂരെനിന്ന് അവയെ കാണും. ചിലര്‍ കുന്തങ്ങളുമായി ഡോള്‍ഫിന്‍ വേട്ടയ്ക്കിറങ്ങും. പക്ഷേ ബുദ്ധിയുള്ള ഡോള്‍ഫിനുകള്‍ ഒഴിഞ്ഞുമാറി പൊയ്ക്കളയും. ഒരു കടുത്ത മഴക്കാലത്ത് വീടുകളിലെല്ലാം വെള്ളം കയറി. ആളുകള്‍ വീട്ടിലെ സാധനങ്ങള്‍ അടുക്കിവെച്ച് അതിനുമുകളില്‍ ഇരുന്നു. പുതുലും അമ്മയും ഉയരമുള്ള ഒരു തട്ടിന്‍മുകളിലായിരുന്നു. പുതുലിന്റെ അച്ഛനും മറ്റുള്ളവരും മീന്‍വില്‍ക്കാനും ഭക്ഷണം വാങ്ങാനും പോയിരിക്കയായിരുന്നു. പുതുല്‍ കളിച്ചുകൊണ്ടിരിക്കുന്നു. അമ്മ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് പുതുല്‍ ക്വീ..ക്വീ എന്നൊരു ശബ്ദം കേട്ടത്. അവള്‍ നോക്കുമ്പോള്‍ രണ്ട് ഡോള്‍ഫിനുകള്‍ വീട്ടിനുള്ളിലേക്ക് കയറി വരുന്നു. സന്തോഷവും അത്ഭുതവും കൊണ്ട് പുതുല്‍ അമ്മയെവിളിച്ച് അവയെ കാണിച്ചു. അമ്മ പറഞ്ഞു അവയെ ഓടിച്ച് വിടരുത്. അച്ഛനും കൂട്ടുകാരും വന്നാല്‍ അവരതിനെ കുന്തമെറിഞ്ഞ് കൊന്ന് വിറ്റ് കാശുണ്ടാക്കും. പുതുല്‍ പറഞ്ഞു അയ്യോ അമ്മേ അതിനെ കൊല്ലരുത്. എത്ര സന്തോഷത്തോടെയാണ് അവ കളിക്കുന്നത്. അമ്മ കുറച്ച് പഴഞ്ചോര്‍ ഇട്ട്‌കൊടുത്ത് അവയെ അവിടെ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പുതുല്‍ അവയെ ഓടിക്കാന്‍ ഒരുപാട് ശ്രമിച്ചു. അവപോയില്ല. ഒടുവില്‍ അവള്‍ വെള്ളത്തില്‍ ഇറങ്ങി ക്വീ...ക്വീ എന്ന് ശബ്ദമുണ്ടാക്കി പുറത്തേക്ക് നീന്തി. ഡോള്‍ഫിനുകള്‍ അവളുടെ പിറകെ നീന്തി. അമ്മ വിളക്കുന്നതൊന്നും അവള്‍ കേട്ടില്ല. ഡോള്‍ഫിനുകളെ രക്ഷിക്കുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം. പുതുല്‍ അകലേക്ക് നീന്തി. പിറകെ ഡോള്‍ഫിനുകളും. ഗ്രാമവാസികള്‍ ആ കാഴ്ചകണ്ട് അമ്പരന്ന് നിന്നു. പെട്ടെന്ന് ശക്തമായ ഒഴുക്ക് പുതുലിനെ ദൂരേക്ക് കൊണ്ടുപോയി. അവള്‍ പേടിച്ച് നിലവിളിച്ചു. അവളെ രക്ഷിക്കാന്‍ നീന്തല്‍ അറിയാവുന്ന ആരും അപ്പോള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഡോള്‍ഫിനുകള്‍ രണ്ട് വശത്ത് നിന്നും അവളെ ഉയര്‍ത്തി നിര്‍ത്തി. പുതുല്‍ പതുക്കെ നീന്തി കരയിലേക്ക് വന്നു. അവള്‍ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഡോള്‍ഫിനുകള്‍ ദൂരേക്ക് നീന്തിപ്പോകുന്നതാണ് കണ്ടത്. അവള്‍ അമ്മയോട് പറഞ്ഞു. അവരെ രക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവരാണ് സത്യമായും എന്നെ രക്ഷിച്ചത്. അപ്പോള്‍ അവളുടെ അമ്മ പറഞ്ഞു. ഇനിമുതല്‍ ഡോള്‍ഫിനുകളെ കൊല്ലാന്‍ ഞാന്‍ നിന്റെ അച്ഛനെ അനുവദിക്കില്ല. അന്നുമുതല്‍ ധാബ്രി ഗ്രാമത്തിലെ ആരും ഡോള്‍ഫിനുകളെ ഉപദ്രവിച്ചിട്ടില്ല.
      ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്വന്തം ജീവന്‍പോലും അവഗണിച്ചാണ് പുതുല്‍ ഡോള്‍ഫിനുകലെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഡോള്‍ഫിനുകളെ കൊന്ന് പട്ടണത്തില്‍ കൊണ്ടുപോയി വിറ്റാല്‍ കഷ്ടപ്പാടുകള്‍ മാറുമെന്ന് അമ്മ പറഞ്ഞിട്ടും പുതുല്‍ അവയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഈ കഥയ്ക്ക് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രോയ്തി റോയ് എന്ന ചിത്രകാരിയാണ്. പുതുലിന്റെ ഗ്രാമവും കുടിലും പുഴയും ഡോള്‍ഫിനുകളും വെള്ളപ്പൊക്കവുമൊക്കെ വരച്ചത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. കഥപോലെ തന്നെ ചിത്രങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമായി.

ദേശാഭിമാനി വിഷുപ്പതിപ്പ്  2012



Tuesday, October 16, 2012



 The beautiful birds

 I love birds
They are very colourful
They have softy wings and feathers
They like to sing and fly in the blue  sky
I want two wings and I can fly in the blue sky
I love birds
The birds fly and see the beautiful places
The birds cannot learn in the school
The birds cannot write home works
So I like birds


RAIN 

The rain fell on the ground
The plants are very happy
The rain fell on the field
The frogs are jumped and jumped
The rain fell on the forest
The forest is very coldy
The rain fell on the sea
The fish will dance in the sea

Friday, September 28, 2012

അത്യാഗ്രഹം




പൊന്നുണ്ട്  പണമുണ്ട്
കൈനിറയെ ഭൂമിയുണ്ട്
എന്നിട്ടും  തീരുന്നില്ല മനുഷ്യരുടെ
അത്യാര്‍ത്തി

പുഴകളെല്ലാം നിരത്തിടുന്നു                                                                                                            കെട്ടി ടങ്ങള്‍  നിര്‍മ്മിക്കുന്നു                                                                                                          എന്നിട്ടും തീരുന്നില്ല മനുഷ്യരുടെ
വ്യാമോഹം
മരങ്ങളെല്ലാം വെട്ടിടുന്നു
ഭൂമിമുഴുവന്‍ നശിപ്പിക്കുന്നു
എന്നിട്ടും തീരുന്നില്ല മനുഷ്യരുടെ
ദുരാഗ്രഹം















ഉണ്ണിക്കുട്ടന്റെ മഴ



  ഉണ്ണിക്കുട്ടന്റെ  മഴ 

  മഴ വന്നു മഴ വന്നു
   ഉണ്ണിക്കുട്ടന്‍  കുടതുറന്നു
   മുറ്റത്തിറങ്ങി വള്ളമിറക്കി
   മഴ വന്നു മഴ വന്നു
   കാറ്റുവീശി വള്ളം നീങ്ങി
   കല്ലില്‍ തട്ടി കുതിര്‍ന്നുപോയി
   ഉണ്ണിക്കുട്ടന്‍ നിലവിളിച്ചു
   അമ്മയോടി അടുത്തുവന്നു
   ഉണ്ണിക്കുട്ടനൊരുമ്മ കൊടുത്തു
   ഉണ്ണിക്കുട്ടന്  സന്തോഷമായി
   

Friday, September 14, 2012

സ്കൂളിലെ ഓണാഘോഷം

           
                   

സ്കൂളിലെ ഓണാഘോഷം 

         24-8-12 ന്  സ്കൂളില്‍ ഓണാഘോഷം ആയിരുന്നു.ഞാന്‍ രാവിലെ കുറെ പൂക്കളുമായിട്ടാണ്  സ്കൂളില്‍ എത്തിയത് . അച്ഛനും അമ്മയും എന്റെ കൂടെ വന്നിരുന്നു. ഞാന്‍ ക്ലാസ്സില്‍ എത്തുമ്പോള്‍ അവിടെ കൂട്ടുകാരെല്ലാം ഉണ്ടായിരുന്നു.എല്ലാവരും പൂക്കള്‍ പിച്ചിയിടുകയായിരുന്നു.ജമന്തി,വാടാമല്ലി, ചെണ്ടുമല്ലി, ചെമ്പരത്തി, തെച്ചി തുടങ്ങിയ പൂക്കള്‍ എല്ലാവരും കൊണ്ടുവന്നിരുന്നു.  ഞങ്ങളുടെ ടീച്ചര്‍ അവധിയായിരുന്നു. കീര്‍ത്തിയുടെ അമ്മയും എന്റെ അമ്മയും ആര്‍ദ്രയുടെ അമ്മയും അമന്റെ അമ്മയും ആദിത്യന്റെ അമ്മൂമ്മയും ക്ലാസ് വൃത്തിയാക്കാന്‍ സഹായിച്ചു. കൂട്ടുകാരെല്ലാം നല്ല സന്തോഷത്തിലായിരുന്നു. ഞങ്ങള്‍ പൂക്കള്‍ തരംതിരിക്കുമ്പോള്‍ അസംബ്ലിക്ക് ബെല്ലടിച്ചു. സമന്യുവിന്റെ അച്ച്ചന്‍ ഓണത്തെക്കുറിച്ച്‌ പ്രസംഗിക്കുംമ്പോള്‍ ഞാന്‍ വിചാരിച്ചു ഈ അസംബ്ലി എങ്ങിനെയെങ്കിലും തീര്‍ന്നു കിട്ടിയാല്‍ ഞങ്ങള്‍ക്ക് പൂക്കളം ഇടാമായിരുന്നു എന്ന്. അസംബ്ലി കഴിഞ്ഞു  വരിവരിയായി പോയപ്പോള്‍ ടീച്ചര്‍ കാണാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഞങ്ങള്‍  ഓടാന്‍ തുടങ്ങി. ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് നിലത്ത്  ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പൂക്കളം ഇടാനുള്ള തിടുക്കമായിരുന്നു എല്ലാവര്ക്കും. 


പൂക്കളം ഇടുന്നതിനിടയിലും ആര്‍ദ്രയുടെ അനിയത്തിയെ കളിപ്പിക്കാന്‍ ഞങ്ങള്‍ മത്സരിച്ചു. പൂക്കളം ഇട്ടു തീരുമ്പോഴേക്കും നാടന്‍പാട്ട് തുടങ്ങി   നീലാംബരി ചേച്ചിയുടെ അച്ഛനും സംഘവുമായിരുന്നു നാടന്‍പാട്ട് അവതരിപ്പിച്ചത്. നാടന്പാട്ടി നൊത്ത്  കുട്ടികളെല്ലാം  അവേശത്തോടെ നൃത്തം ചെയ്തു.ടീച്ചര്മാരെല്ലാം ബെഞ്ചിലിരുന്ന്  പാട്ടുകേട്ടു. മീനാന്റി മാത്രം ഡാന്‍സ് ചെയ്തു. മീനാന്റിയുടെ ഡാന്‍സ്  നല്ലരസമായിരുന്നു കാണാന്‍.

                ഉച്ചയ്ക്ക് സദ്യ ഉണ്ടായിരുന്നു. ടീച്ചര്‍മാരും അമ്മമാരും അച്ചന്മാരും കൂടെ സദ്യ വിളമ്പി. സദ്യ ഉണ്ണാന്‍ വേണ്ടി ഞങ്ങള്‍ക്ക് വെയിലത്ത്‌ കാത്തുനില്‍ക്കേണ്ടി വന്നു. അവശരായിട്ടാണ് സദ്യയ്ക്ക് മുന്നില്‍ എതിയതെങ്കിലും ഞങ്ങള്‍ ആസ്വദിച്ച്  സദ്യ  ഉണ്ടു. ഉച്ച കഴിഞ്ഞ്  കുട്ടികള്‍ക്കുവേണ്ടി നാടന്‍പാട്ട്  മത്സരം ഉണ്ടായിരുന്നു. നാടന്‍ പാട്ടിനും പൂക്കളത്തിനും ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയില്ല. കൂട്ടുകാര്‍ക്കെല്ലാം വിഷമമായി. എനിക്ക് വിഷമമൊന്നും തോന്നിയില്ല. ഈ ദിവസം വളരെ സന്തോഷം ഉള്ളതായിരുന്നു. എന്റെ ക്ലാസ് ടീച്ചര്‍ വരാത്തതില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നു.

Friday, March 23, 2012

ചിത്രം :മഞ്ഞുതുള്ളി


ഇടിമിന്നല്‍ എന്ന കഥയ്ക്കുവേണ്ടി ഞാന്‍ വരച്ച ചിത്രങ്ങള്‍

  








































ഇടിമിന്നല്‍ എന്ന കഥയ്ക്കുവേണ്ടി ഞാന്‍ വരച്ച ചിത്രങ്ങള്‍





ഭൂമികുലുക്കം എന്ന കഥയ്ക്ക് ഞാന്‍ വരച്ച ചിത്രം




ഭൂമികുലുക്കം എന്ന കഥയ്ക്ക് ഞാന്‍ വരച്ച ചിത്രം



Wednesday, March 21, 2012

ഞാന്‍ കണ്ട എലപ്പുള്ളിഗ്രാമം

  


     ഞാനും അമ്മയും അച്ഛനും കൂടി ശിവാരാത്രിയുടെ തലേദിവസം പലക്കാട്പോയി..അച്ഛന്റെ ഡോക്യുമെന്ററിക്ക്   വേണ്ടി എലപുള്ളിയിലെ മാര്‍ക്കണ്ടേയ നാടകം ഷൂട്ടുചെയ്യാനാണ് ഞങ്ങള്‍ പോയത്. ഫെബ്രുവരി 19 ഞായറാഴ്ച രാവിലെയാണ് ഞങ്ങള്‍ പുറപ്പെട്ടത്‌. ട്രൈനില്‍ ഞാന്‍ കുറേനേരം പുറത്തേക്കു നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പുസ്തകം വില്‍ക്കുന്ന ആള്‍ വന്നു. ഞാന്‍ ടിന്റുമോന്‍ ജോക്സ് വേണമെന്നുപറഞ്ഞു. അതുവാങ്ങണ്ടാന്ന്  അമ്മപറഞ്ഞു . പിന്നെ അച്ഛന്‍ എനിക്ക്  ടിന്റുമോന്ജോക്സും ഗാന്ധിക്വിസും വാങ്ങിത്തന്നു. കുറേനേരം ഞാന്‍ ടിന്റുമോന്ജോക്സ് വായിച്ചിരുന്നു. അമ്മയ്ക്കും പറഞ്ഞുകൊടുത്തു...ഇടയ്ക്ക് ഞാന്‍ ഉറങ്ങിപ്പോയി..വൈകുന്നേരം ഞങ്ങള്‍ പാലക്കാട്‌ ടൌണില്‍ എത്തി..കൈരളി ഹോട്ടെലില്‍ മുറിയെടുത്തു. മുന്‍പൊരിക്കല്‍ വന്നപ്പോഴും ഇതേ ഹോട്ടെലിലാണ് ഞങ്ങള്‍ താമസിച്ചത്..കുളികഴിഞ്ഞ് ഞങ്ങള്‍ കല്‍പ്പാത്തിയില്‍ ഒരു അപ്പൂപ്പന്‍റെ കടയില്‍ ദോശ തിന്നാന്‍പോയി. ഞങ്ങള്‍ പാലക്കാട്‌ വരുമ്പോഴൊക്കെ ഈ കടയില്‍ നിന്ന് ദോശതിന്നും. അവിടത്തെ ദോശയും ചമ്മന്തിയും നല്ലരുചിയാണ്..ഞങ്ങള്‍ എത്തുമ്പോഴേക്കും  ദോശ തീര്‍ന്നുപോയിരുന്നു. ഞങ്ങള്‍ നിരാശയോടെ  മടങ്ങി. വേറൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. അതിനടുത്തുള്ള കടയില്‍ നിന്ന് അമ്മ എനിക്ക് ബോയും കമ്മലും വാങ്ങിത്തന്നു.
  
   പിറ്റേദിവസം രാവിലെ കോഴിക്കോട്ട്നിന്നു ക്യാമറാമാന്‍ മുകെഷ്മാമനും വേറൊരു ചേട്ടനും വന്നു..ഞങ്ങള്‍ എല്ലാവരും കൂടെ ഒരു ഓട്ടോയില്‍ എലപ്പുള്ളിയിലെക്കുപോയി. ഓട്ടോയില്‍ പോകുമ്പോള്‍ റോഡിന്റെ ഇരുവശത്തും നെല്‍പ്പാടങ്ങള്‍ കണ്ടു. റോഡില്‍ ചിലസ്ഥലത്ത് കൊയ്തെടുത്ത നെല്‍ക്കതിര്‍ കേട്ടിവച്ചിരിക്കുന്നതുകണ്ടു .അമ്മ എനിക്ക് ഓരോകാര്യവും പറഞ്ഞുതന്നു..കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എലപ്പുള്ളി പാറ ടൌണില്‍ എത്തി..ജെ പി മാമന്റെ ഓഫീസില്‍ പോയി..ഒരു കടയുടെ മുകളില്‍ ആയിരുന്നു ഓഫീസ്..കുറച്ചുനേരം ഞങ്ങള്‍ അവിടെ കാത്തിരുന്നു..പിന്നെ ജെ പി മാമന്റെ കൂടെ ഞങ്ങള്‍ എണ്ണപ്പാടം എന്നസ്ഥലത്ത്  ഒരു അപ്പൂപ്പന്‍റെ വീട്ടിലേക്കുപോയി..ഒട്ടോ യിലാണ് പോയത്..നല്ല ഭംഗിയുള്ളസ്ഥലങ്ങളായിരുന്നു പോകുമ്പോള്‍ കണ്ടത്. പച്ചയും മഞ്ഞയും കളറുള്ള നെല്‍പ്പാടങ്ങള്‍. പിന്നെ ആടുകള്‍,പശുക്കള്‍ ഒക്കെകണ്ടു. എല്ലാവീടിനുമുന്നിലും പുളി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. ഞാന്‍ ആദ്യമായാണ്‌ ഇതൊക്കെ കാണുന്നത്.
  
    അപ്പൂന്റെ വീടും നല്ല ഭംഗിയുള്ള സ്ഥലത്തായിരുന്നു. പശുവളര്ത്തലിനു മികച്ച കര്‍ഷകനുള്ള അവാര്‍ഡൊക്കെ കിട്ടിയിട്ടുള്ള ആളാണ്‌ അപ്പൂപ്പനെന്നു അച്ഛന്പറഞ്ഞു. അവിടെ ഒരു പട്ടിയുണ്ടായിരുന്നു. അത് ഞങ്ങളെ കണ്ടപ്പോള്‍ കുരച്ചുകൊണ്ടു വന്നു. അപ്പൂപ്പന്‍ പറഞ്ഞു അതിനു വയസ്സായി അതൊന്നും ചെയ്യില്ലാന്ന്. അപ്പോഴാണ്‌ എന്റെ പേടിമാറിയത്. അവിടെ പതിനഞ്ചോളം പശുക്കള്‍ ഉണ്ടായിരുന്നു. പിന്നെ ഒരുപാട് കോഴികള്‍, രണ്ടു കറുത്ത ആടുകള്‍, മൂന്ന് ചെറിയ പശുക്കുട്ടികള്‍.പിന്നെ പറമ്പില്‍ നിറയെ വൈക്കോല്‍ കുന്നുകള്‍ കണ്ടു. അതാണ്‌ വൈക്കൊല്‍ത്തുറു എന്ന് അമ്മപറഞ്ഞു. ഞാന്‍ അതില്‍ കയറിക്കളിച്ചു. പിന്നെ പശുത്തൊഴുതില്‍ പശുക്കുട്ടികളെ  ഞാന്‍ തൊട്ടുനോക്കി.നല്ല രസമായിരുന്നു പശുക്കുട്ടികളെകാണാന്‍ . പിന്നെ എനിക്ക് അപ്പൂപ്പന്‍ നല്ല പശുവിന്‍പാല്‍ കുടിക്കാന്‍  തന്നു.  നല്ല രുചിയായിരുന്നു പാലിന്.  അപ്പൂപ്പന്റെ വീടിനുതാഴോട്ടുപോയാല്‍ നെല്‍ വയലും കൈതോടും ഉണ്ടായിരുന്നു.













അച്ഛന്‍ അപ്പൂപ്പനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ഞാനും അമ്മയും വയലില്‍
പോയി.ഞങ്ങള്‍  നെല്‍പാടത്തിലൂടെ നടന്നു. വെള്ളത്തില്‍ ഇറങ്ങി.
അമ്മ എനിക്ക് കുറെ നാട്ടുപൂക്കള്‍ കാണിച്ചുതന്നു. ഞാന്‍ കുറെപൂക്കള്‍ പറിച്ചു.വയലിലേക്കു പോകുന്ന വഴിയില്‍ ഒരു മുളങ്കാടുണ്ടായിരുന്നു.കാറ്റടിച്ചപ്പോള്‍ ഞാന്‍ മുളയുടെ ശബ്ദം കേട്ടു.

      പിന്നെ ഞങ്ങള്‍ തിരിച്ച് അപ്പൂപ്പന്റെ വീട്ടില്‍ വന്നു. അവിടെ കുറെ  പുളിമരം ഉണ്ടായിരുന്നു. പഴുത്തപുളി  തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വായില്‍ വെള്ളംനിറഞ്ഞു. രണ്ടുപേര്‍ പുളിമരത്തില്‍ കയറി പുളിപറിക്കുന്നുണ്ടായിരുന്നു. മഴപെയ്യുന്നത്പോലെ പുളിവീഴുന്നത് കാണാന്‍ നല്ലരസമായിരുന്നു. ഞാന്‍ കുറെ പുളിതിന്നു. ഒരു അമ്മൂമ്മ പുളിപെറുക്കാന്‍  കൊട്ടയുമായിവന്നു. ഞാന്‍ അവര്‍ക്ക് പുളിപെറുക്കികകൊടുത്തു.



    ഉച്ചയ്ക്ക് ഞങ്ങള്‍ വീണ്ടും പാറടൌണില്‍ പോയി കാന്റീനില്‍ നിന്ന് ചോരുറുന്നു. പിന്നെ ഞങ്ങള്‍ വേറെ  ഒരു വീട്ടില്‍പോയി. അവിടെ തൊഴുത്തില്‍ രണ്ടു വലിയപശുക്കള്‍ ഉണ്ടായിരുന്നു. ഞാന്‍ അവയ്ക്ക് വൈക്കോല്‍ കൊടുത്തു. ഒരു പാവം ആന്റി അവിടെ ഉണ്ടായിരുന്നു..അവിടെ മുറ്റത്ത്‌ നിറയെ നെല്ല് ഉണക്കാനിട്ടിരുന്നു. ജെ പി മാമന്‍ എനിക്ക് മട്ടഅരിയുടെ വിത്ത് വാങ്ങിത്തന്നു.. വിടെ ഒരു മാവ് നിറയെ പൂത്ത്നില്‍ക്കുന്നുണ്ടായിരുന്നു . എനിക്ക് കൈകൊണ്ടു തൊടാന്‍ പറ്റുന്ന അത്രയും ഉയരമേ ഉണ്ടായിരുന്നുള്ളൂ.


 ഉച്ചകഴിഞ്ഞ് ഞങ്ങള്‍ വീണ്ടും അപ്പൂപ്പന്റെ വീട്ടില്‍ വന്നു. അപ്പോള്‍ അപ്പൂപ്പന്‍ പശുവിനെക റക്കുകയായിരുന്നു. ഞാന്‍ അത് നോക്കിനിന്നു. പിന്നെ അപ്പൂപ്പന്‍ പശുക്കള്‍ക്ക് വെള്ളംകൊടുത്തു. പിന്നെ പാല് സൊസൈറ്റിയില്‍ കൊടുക്കന്പോയി. എനിക്ക് അവിടത്തെ ആന്റി പിന്നെയും ചൂടുപാല്‍ കുടിക്കാന്‍ തന്നു.  അവിടത്തെ ഒരു അമ്മൂമ്മ പാല്‍പാത്രം കഴുകാന്‍ പോയപ്പോള്‍ ഞാനും കൂടെപോയി. വീടിനുതാഴെയുള്ള കൈതോടില്‍ ഞാനും ഇറങ്ങി.   കുറച്ചുനേരം ഞാന്‍ വെള്ളത്തില്‍ കളിച്ചു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്‌.




      വൈകുന്നേരം ഞങ്ങള്‍ പലക്കടെക്ക് തിരിച്ചു. വഴിക്ക് റോഡില്‍ നിറയെ ചെമ്മരിയാടുകളെ കണ്ടു. ജെ പി മാമന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതാണെന്ന്. പാലക്കാട്‌ എത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും കല്പ്പാത്തിയിലെ ദോശക്കടയില്‍ പോയി. അവിടെ ദോശതീര്‍ന്നിരുന്നു. എല്ലാവര്ക്കും സങ്കടം വന്നു. ഹോട്ടലില്‍ എത്തി കുളിയൊക്കെ കഴിഞ്ഞു ഞങ്ങള്‍ വീണ്ടും രാത്രി എലപ്പുള്ളിയില്‍ എത്തി.. നേരത്തെ പോയ അപ്പൂപ്പന്റെ വീടിനടുത്തായിരുന്നു മാര്‍ക്കണ്ടെയ നാടകം. രാത്രി പത്തുമണിമുതല്‍ രാവിലെ ആരുമാണിവരെയായിരുന്നു നാടകം.  റോഡരുകില്‍  കെട്ടിയ ഒരു സ്റ്റേജില്‍ ആണ് നാടകം കളിക്കുന്നത്. അഞ്ഞൂറ് വര്‍ഷം  പഴക്കമുള്ള തമിഴ് സംഗീത നാടകമാണിതെന്നും  സംഭാഷണം  പാട്ടുരൂപത്തിലാണെന്നും അച്ഛന്‍ പറഞ്ഞു.. ആളുകളൊക്കെ സ്റ്റേജിനുമുന്നില്‍   ചാക്കുകളും പായയും വിരിച്ചു ഇരിക്കുന്നു. ഞങ്ങള്‍ കസേരയിലാണ് ഇരുന്നത്. നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ ബെഡ്ഷീറ്റുകൊണ്ട്  മൂടിപ്പുതച്ച്‌ അമ്മയുടെ മടിയില്‍ ഇരുന്നു. നാടകം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നത് വലിയ ബഹളം കേട്ടിട്ടാണ്.യമന്‍ വരുന്ന അലര്ച്ചയാണതെന്ന് അമ്മപറഞ്ഞു.അപ്പോഴേക്കും രാവിലെ ആയിരുന്നു.  അമ്മ എനിക്ക് നാടകത്തിന്റെ കഥ പറഞ്ഞു തന്നു.






        പിന്നെ ഞങ്ങള്‍ തിരിച്ച് ഹോട്ടലില്‍ വന്നു. കുറേനേരം കിടന്നുറങ്ങി. വൈകുന്നേരം വരെ ഞങ്ങള്‍ ഹോട്ടലില്‍ തന്നെയായിരുന്നു. വൈകീട്ട് കല്‍പ്പാത്തിയില്‍ പോയി ദോശ തിന്നു. അപ്പോഴെങ്കിലും ദോശ കിട്ടിയതില്‍ സന്തോഷമായി..ഞങ്ങള്‍ അവിടെനിന്നു ചമ്മന്തിപ്പൊടിയും അച്ചാറും വാങ്ങി.. രാത്രി ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുപോന്നു...

Saturday, February 25, 2012

കാട്ടിലേക്കുള്ള വഴി

കാട്ടിലേക്കുള്ള വഴി


         കെ പി ജയകുമാര്‍ എഴുതിയ കാട്ടിലേക്കുള്ള വഴി എന്ന പുസ്തകം എനിക്ക് വളരെ അധികം ഇഷ്ടമായി. രണ്ടു കുട്ടികള്‍ അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ട്ടപ്പെടാഞ്ഞിട്ട് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ പോയികാണുന്നു. ബഷീര്‍ അവര്‍ക്ക് കുറെ പേരുകള്‍ പറഞ്ഞു കൊടുക്കുന്നു.അതില്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട പേര് ഹുന്ത്രാപ്പിയും ബുസാട്ടോയുമാണ്‌..ബഷീര്‍ അവരോടു കാടും മലയും പുഴയും കണ്ടു വരാന്‍ പറഞ്ഞു .
        അങ്ങനെ ഹുന്ത്രാപ്പിയും ബുസാട്ടോയും കാട്ടിലേക്ക് പോകുന്നു.അവര്‍ കാടിന്റെ കാവല്‍ക്കാരന്‍ മരങ്കോത്തിയെ കാണുന്നു.തക്കോഡക്കോ എന്നായിരുന്നു അവന്റെ പേര്. തക്കോഡക്കോ അവന്റെ കഥ പറഞ്ഞു. അവന്റെ അച്ഛന്‍ കാട്ടിലെ പെരുന്തച്ചനായിരുന്നു. അവനും അനിയതിയുമാരും അമ്മയും വളരെയധികം സന്തോഷതോടെയായിരുന്നു കഴിഞ്ഞത്.ഒരുദിവസം അച്ഛന്‍ അവനെയും കൊണ്ട് കിഴക്കന്‍ കാട്ടില്‍ പോയി. ആ സമയത്ത് മനുഷ്യര്‍ വന്ന്‌ മരങ്ങള്‍ വെട്ടി വീഴ്ത്തി. അവന്‌ അനിയത്തിമാരും അമ്മയും നഷ്ടപ്പെട്ടു. അന്വേഷിച്ചുപോയ അച്ഛനും മരിച്ചു.കോമന്‍ പരുന്ത് അവനെ വളര്‍ത്തി.
ഈ കഥയില്‍ തന്നെ ഒരുപാട് കഥകളുണ്ട്. മനുഷ്യന്‍ കാട്ടില്‍ ഉപേക്ഷിച്ച മ്യാമി എന്ന പൂച്ചക്കുട്ടിയുടെ കഥ വായിച്ചപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടു. പിന്നെ വെള്ളപ്പൊക്കം വന്നപ്പോള്‍ വളര്ത്തുനായയെ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട മനുഷരുടെ കഥ വായിച്ചപ്പോള്‍ ഭയങ്കര സങ്കടം വന്നു.
തക്കോഡക്കോയും ഹുന്ത്രാപ്പിയും ബുസാട്ടോയും മ്യാമിയും   കൂടി കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചപ്പോള്‍  കാട്ടമൃത് കുടിച്ചു .അപ്പോഴാണ്‌ കിങ്ങിണി മുയല്‍ പേടിച്ചു ഓടി വന്നത്. കിടിലന്‍ കടുവ അവളുടെ പിന്നാലെ പിടിക്കാന്‍ വരുന്നുണ്ടായിരുന്നു. മ്യാമിയും തക്കോഡക്കോയും കൂടി കിടിലനെ സൂത്രത്തില്‍ ഓടിച്ചു വിട്ടു.ശിങ്കാരി മുത്തശ്ശിയുടെയും ആമി മുത്തശ്ശിയുടെയും കഥ തക്കോഡക്കോ അവര്‍ക്ക് പറഞ്ഞു കൊടുത്തു. അവര്‍ നടക്കുന്ന കാട് പണ്ട് മരുഭൂമിയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക്   അത്ഭുതമായി.പിന്നെ അവര്‍ തേവര്‍ കുടിയില്‍ പോയി. ആമി മുത്തശ്ശിയും കൂട്ടരും ഉണ്ടാക്കിയ കൃഷിസ്ഥലം കണ്ടു.. പുതിയ മുത്തശ്ശിയെ കണ്ടു. മുത്തശ്ശി അവര്‍ക്ക് പൊന്നുരുന്തിയുടെ കഥ പറഞ്ഞു കൊടുത്തു.ഇനിയും കാടുകാണാന്‍ കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്ക് ഈ കഥകള്‍ പറഞ്ഞുകൊടുക്കണം എന്ന് പറഞ്ഞു.
ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നി മനുഷ്യര്‍ എത്ര ക്രൂരന്‍മാരാണെന്ന്. പ്രകൃതിയെ നശിപ്പിച്ചാല്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ല.

Thursday, February 16, 2012

കയ്യേനി

കയ്യേനി 



ഞാന്‍  വായിച്ച കയ്യേനി എന്ന പുസ്തകത്തില്‍ സ്വന്തം അനിയത്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് തേടിയുള്ള കണ്ണന്‍ മുയലിന്റെ യാത്രയാണ്. ഈ കഥ എഴുതിയത് സാജന്‍ സിന്ധു എന്നയാളാണ്. ഈ കഥയില്‍ എനിക്ക് ഈറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം കണ്ണന്‍ മുയലും പൊന്നി തേനീച്ചയുമാണ്‌.
     അനിയത്തി കാത്തമുയലിനു മരുന്നിനുള്ള കയ്യേനി നെല്ലിന്റെ പത്ത് അരിമണി തേടിയാണ് കണ്ണന്‍ മുയല്‍ യാത്ര പോകുന്നത്..എനിക്ക് ഈ കഥയില്‍ ഏറ്റവും കൌതുകമായി തോന്നിയത് ഇതിലെ സ്ഥലത്തിന്റെ പേരുകളാണ്. മാനൂരു ,ആനയൂര്,പന്നിയൂരു, മുള്ളന്‍ പന്നിയൂരു  , എലിയൂര്,വവ്വാലൂര്,മുയലൂര് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കണ്ണന്‍ മുയല്‍ യാത്രപോകുന്നത്..കണ്ണന്‍ മുയലിന്റെ അരയിലുള്ള കത്തിയുറ
യിലാണ് പോന്നിത്തേനീച്ച  ഈ ദിവസങ്ങളില്‍ താമസിച്ചത്. കണ്ണന്‍ മുയലിന്‌ എവിടെനിന്നും കയ്യേനി നെല്ല് കിട്ടിയില്ല.. എല്ലാവരും കുറുക്കന്‍ കൊടുത്ത പുതിയ വിത്താണ്
കൃഷി ചെയ്തിരുന്നത്.
ദുഷ്ടനായ കരിമുഖന്‍ കടുവ നെല്ലെല്ലാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒടുവില്‍ കണ്ണന്‍ മുയല്‍ കഷ്ടപ്പെട്ട്  കരിമുഖന്റെ കൊട്ടാരത്തില്‍ എത്തി.കണ്ണന്‍ മുയലിനെ കരിമുഖന്‍
ജയില്‍ അടച്ചു. കണ്ണന്‍ മുയല്‍ സുത്രത്തില്‍ കയ്യേനി നെല്ലിന്റെ പത്ത് അരിമണി കൈക്കലാക്കി.
കരിമുഖന്‍ കടുവയും പഴയ രാജാവ് സിംഹവും തമ്മില്‍ അടിപിടിയായി. കൊട്ടാരത്തിന് തീപിടിച്ചപ്പോള്‍ വവ്വാല് മുപ്പന്‍ കണ്ണന്‍ മുയലിനെ രക്ഷിച്ചു. അങ്ങനെ കണ്ണന്‍ മുയല്‍ കൊണ്ടുവന്ന അരിമണി കൊണ്ട് കാത്ത മുയല്‍ രക്ഷപ്പെട്ടു..പോന്നി തേനേച്ചയുടെ ചിറകില്‍ പറ്റിപ്പിടിച്ച കയ്യേനി നെല്ലിന്റെ വിത്തുകൊണ്ട് അവര്‍ വീണ്ടും കയ്യേനി നെല്ല് കൃഷിചെയ്തു.
   ഞാന്‍ വായിച്ചതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പുസ്തകമാണിത്. കണ്ണന്‍ മുയലിനു അനിയതിയോടുള്ള സ്നേഹം കണ്ടു എനിക്കുതന്നെ അസൂയ തോന്നിപ്പോയി.