Thursday, February 16, 2012

കയ്യേനി

കയ്യേനി 



ഞാന്‍  വായിച്ച കയ്യേനി എന്ന പുസ്തകത്തില്‍ സ്വന്തം അനിയത്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് തേടിയുള്ള കണ്ണന്‍ മുയലിന്റെ യാത്രയാണ്. ഈ കഥ എഴുതിയത് സാജന്‍ സിന്ധു എന്നയാളാണ്. ഈ കഥയില്‍ എനിക്ക് ഈറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം കണ്ണന്‍ മുയലും പൊന്നി തേനീച്ചയുമാണ്‌.
     അനിയത്തി കാത്തമുയലിനു മരുന്നിനുള്ള കയ്യേനി നെല്ലിന്റെ പത്ത് അരിമണി തേടിയാണ് കണ്ണന്‍ മുയല്‍ യാത്ര പോകുന്നത്..എനിക്ക് ഈ കഥയില്‍ ഏറ്റവും കൌതുകമായി തോന്നിയത് ഇതിലെ സ്ഥലത്തിന്റെ പേരുകളാണ്. മാനൂരു ,ആനയൂര്,പന്നിയൂരു, മുള്ളന്‍ പന്നിയൂരു  , എലിയൂര്,വവ്വാലൂര്,മുയലൂര് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കണ്ണന്‍ മുയല്‍ യാത്രപോകുന്നത്..കണ്ണന്‍ മുയലിന്റെ അരയിലുള്ള കത്തിയുറ
യിലാണ് പോന്നിത്തേനീച്ച  ഈ ദിവസങ്ങളില്‍ താമസിച്ചത്. കണ്ണന്‍ മുയലിന്‌ എവിടെനിന്നും കയ്യേനി നെല്ല് കിട്ടിയില്ല.. എല്ലാവരും കുറുക്കന്‍ കൊടുത്ത പുതിയ വിത്താണ്
കൃഷി ചെയ്തിരുന്നത്.
ദുഷ്ടനായ കരിമുഖന്‍ കടുവ നെല്ലെല്ലാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒടുവില്‍ കണ്ണന്‍ മുയല്‍ കഷ്ടപ്പെട്ട്  കരിമുഖന്റെ കൊട്ടാരത്തില്‍ എത്തി.കണ്ണന്‍ മുയലിനെ കരിമുഖന്‍
ജയില്‍ അടച്ചു. കണ്ണന്‍ മുയല്‍ സുത്രത്തില്‍ കയ്യേനി നെല്ലിന്റെ പത്ത് അരിമണി കൈക്കലാക്കി.
കരിമുഖന്‍ കടുവയും പഴയ രാജാവ് സിംഹവും തമ്മില്‍ അടിപിടിയായി. കൊട്ടാരത്തിന് തീപിടിച്ചപ്പോള്‍ വവ്വാല് മുപ്പന്‍ കണ്ണന്‍ മുയലിനെ രക്ഷിച്ചു. അങ്ങനെ കണ്ണന്‍ മുയല്‍ കൊണ്ടുവന്ന അരിമണി കൊണ്ട് കാത്ത മുയല്‍ രക്ഷപ്പെട്ടു..പോന്നി തേനേച്ചയുടെ ചിറകില്‍ പറ്റിപ്പിടിച്ച കയ്യേനി നെല്ലിന്റെ വിത്തുകൊണ്ട് അവര്‍ വീണ്ടും കയ്യേനി നെല്ല് കൃഷിചെയ്തു.
   ഞാന്‍ വായിച്ചതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പുസ്തകമാണിത്. കണ്ണന്‍ മുയലിനു അനിയതിയോടുള്ള സ്നേഹം കണ്ടു എനിക്കുതന്നെ അസൂയ തോന്നിപ്പോയി.







No comments:

Post a Comment