Saturday, February 25, 2012

കാട്ടിലേക്കുള്ള വഴി

കാട്ടിലേക്കുള്ള വഴി


         കെ പി ജയകുമാര്‍ എഴുതിയ കാട്ടിലേക്കുള്ള വഴി എന്ന പുസ്തകം എനിക്ക് വളരെ അധികം ഇഷ്ടമായി. രണ്ടു കുട്ടികള്‍ അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ട്ടപ്പെടാഞ്ഞിട്ട് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ പോയികാണുന്നു. ബഷീര്‍ അവര്‍ക്ക് കുറെ പേരുകള്‍ പറഞ്ഞു കൊടുക്കുന്നു.അതില്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട പേര് ഹുന്ത്രാപ്പിയും ബുസാട്ടോയുമാണ്‌..ബഷീര്‍ അവരോടു കാടും മലയും പുഴയും കണ്ടു വരാന്‍ പറഞ്ഞു .
        അങ്ങനെ ഹുന്ത്രാപ്പിയും ബുസാട്ടോയും കാട്ടിലേക്ക് പോകുന്നു.അവര്‍ കാടിന്റെ കാവല്‍ക്കാരന്‍ മരങ്കോത്തിയെ കാണുന്നു.തക്കോഡക്കോ എന്നായിരുന്നു അവന്റെ പേര്. തക്കോഡക്കോ അവന്റെ കഥ പറഞ്ഞു. അവന്റെ അച്ഛന്‍ കാട്ടിലെ പെരുന്തച്ചനായിരുന്നു. അവനും അനിയതിയുമാരും അമ്മയും വളരെയധികം സന്തോഷതോടെയായിരുന്നു കഴിഞ്ഞത്.ഒരുദിവസം അച്ഛന്‍ അവനെയും കൊണ്ട് കിഴക്കന്‍ കാട്ടില്‍ പോയി. ആ സമയത്ത് മനുഷ്യര്‍ വന്ന്‌ മരങ്ങള്‍ വെട്ടി വീഴ്ത്തി. അവന്‌ അനിയത്തിമാരും അമ്മയും നഷ്ടപ്പെട്ടു. അന്വേഷിച്ചുപോയ അച്ഛനും മരിച്ചു.കോമന്‍ പരുന്ത് അവനെ വളര്‍ത്തി.
ഈ കഥയില്‍ തന്നെ ഒരുപാട് കഥകളുണ്ട്. മനുഷ്യന്‍ കാട്ടില്‍ ഉപേക്ഷിച്ച മ്യാമി എന്ന പൂച്ചക്കുട്ടിയുടെ കഥ വായിച്ചപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടു. പിന്നെ വെള്ളപ്പൊക്കം വന്നപ്പോള്‍ വളര്ത്തുനായയെ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട മനുഷരുടെ കഥ വായിച്ചപ്പോള്‍ ഭയങ്കര സങ്കടം വന്നു.
തക്കോഡക്കോയും ഹുന്ത്രാപ്പിയും ബുസാട്ടോയും മ്യാമിയും   കൂടി കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചപ്പോള്‍  കാട്ടമൃത് കുടിച്ചു .അപ്പോഴാണ്‌ കിങ്ങിണി മുയല്‍ പേടിച്ചു ഓടി വന്നത്. കിടിലന്‍ കടുവ അവളുടെ പിന്നാലെ പിടിക്കാന്‍ വരുന്നുണ്ടായിരുന്നു. മ്യാമിയും തക്കോഡക്കോയും കൂടി കിടിലനെ സൂത്രത്തില്‍ ഓടിച്ചു വിട്ടു.ശിങ്കാരി മുത്തശ്ശിയുടെയും ആമി മുത്തശ്ശിയുടെയും കഥ തക്കോഡക്കോ അവര്‍ക്ക് പറഞ്ഞു കൊടുത്തു. അവര്‍ നടക്കുന്ന കാട് പണ്ട് മരുഭൂമിയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക്   അത്ഭുതമായി.പിന്നെ അവര്‍ തേവര്‍ കുടിയില്‍ പോയി. ആമി മുത്തശ്ശിയും കൂട്ടരും ഉണ്ടാക്കിയ കൃഷിസ്ഥലം കണ്ടു.. പുതിയ മുത്തശ്ശിയെ കണ്ടു. മുത്തശ്ശി അവര്‍ക്ക് പൊന്നുരുന്തിയുടെ കഥ പറഞ്ഞു കൊടുത്തു.ഇനിയും കാടുകാണാന്‍ കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്ക് ഈ കഥകള്‍ പറഞ്ഞുകൊടുക്കണം എന്ന് പറഞ്ഞു.
ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നി മനുഷ്യര്‍ എത്ര ക്രൂരന്‍മാരാണെന്ന്. പ്രകൃതിയെ നശിപ്പിച്ചാല്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ല.

No comments:

Post a Comment