Friday, September 14, 2012

സ്കൂളിലെ ഓണാഘോഷം

           
                   

സ്കൂളിലെ ഓണാഘോഷം 

         24-8-12 ന്  സ്കൂളില്‍ ഓണാഘോഷം ആയിരുന്നു.ഞാന്‍ രാവിലെ കുറെ പൂക്കളുമായിട്ടാണ്  സ്കൂളില്‍ എത്തിയത് . അച്ഛനും അമ്മയും എന്റെ കൂടെ വന്നിരുന്നു. ഞാന്‍ ക്ലാസ്സില്‍ എത്തുമ്പോള്‍ അവിടെ കൂട്ടുകാരെല്ലാം ഉണ്ടായിരുന്നു.എല്ലാവരും പൂക്കള്‍ പിച്ചിയിടുകയായിരുന്നു.ജമന്തി,വാടാമല്ലി, ചെണ്ടുമല്ലി, ചെമ്പരത്തി, തെച്ചി തുടങ്ങിയ പൂക്കള്‍ എല്ലാവരും കൊണ്ടുവന്നിരുന്നു.  ഞങ്ങളുടെ ടീച്ചര്‍ അവധിയായിരുന്നു. കീര്‍ത്തിയുടെ അമ്മയും എന്റെ അമ്മയും ആര്‍ദ്രയുടെ അമ്മയും അമന്റെ അമ്മയും ആദിത്യന്റെ അമ്മൂമ്മയും ക്ലാസ് വൃത്തിയാക്കാന്‍ സഹായിച്ചു. കൂട്ടുകാരെല്ലാം നല്ല സന്തോഷത്തിലായിരുന്നു. ഞങ്ങള്‍ പൂക്കള്‍ തരംതിരിക്കുമ്പോള്‍ അസംബ്ലിക്ക് ബെല്ലടിച്ചു. സമന്യുവിന്റെ അച്ച്ചന്‍ ഓണത്തെക്കുറിച്ച്‌ പ്രസംഗിക്കുംമ്പോള്‍ ഞാന്‍ വിചാരിച്ചു ഈ അസംബ്ലി എങ്ങിനെയെങ്കിലും തീര്‍ന്നു കിട്ടിയാല്‍ ഞങ്ങള്‍ക്ക് പൂക്കളം ഇടാമായിരുന്നു എന്ന്. അസംബ്ലി കഴിഞ്ഞു  വരിവരിയായി പോയപ്പോള്‍ ടീച്ചര്‍ കാണാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഞങ്ങള്‍  ഓടാന്‍ തുടങ്ങി. ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് നിലത്ത്  ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പൂക്കളം ഇടാനുള്ള തിടുക്കമായിരുന്നു എല്ലാവര്ക്കും. 


പൂക്കളം ഇടുന്നതിനിടയിലും ആര്‍ദ്രയുടെ അനിയത്തിയെ കളിപ്പിക്കാന്‍ ഞങ്ങള്‍ മത്സരിച്ചു. പൂക്കളം ഇട്ടു തീരുമ്പോഴേക്കും നാടന്‍പാട്ട് തുടങ്ങി   നീലാംബരി ചേച്ചിയുടെ അച്ഛനും സംഘവുമായിരുന്നു നാടന്‍പാട്ട് അവതരിപ്പിച്ചത്. നാടന്പാട്ടി നൊത്ത്  കുട്ടികളെല്ലാം  അവേശത്തോടെ നൃത്തം ചെയ്തു.ടീച്ചര്മാരെല്ലാം ബെഞ്ചിലിരുന്ന്  പാട്ടുകേട്ടു. മീനാന്റി മാത്രം ഡാന്‍സ് ചെയ്തു. മീനാന്റിയുടെ ഡാന്‍സ്  നല്ലരസമായിരുന്നു കാണാന്‍.

                ഉച്ചയ്ക്ക് സദ്യ ഉണ്ടായിരുന്നു. ടീച്ചര്‍മാരും അമ്മമാരും അച്ചന്മാരും കൂടെ സദ്യ വിളമ്പി. സദ്യ ഉണ്ണാന്‍ വേണ്ടി ഞങ്ങള്‍ക്ക് വെയിലത്ത്‌ കാത്തുനില്‍ക്കേണ്ടി വന്നു. അവശരായിട്ടാണ് സദ്യയ്ക്ക് മുന്നില്‍ എതിയതെങ്കിലും ഞങ്ങള്‍ ആസ്വദിച്ച്  സദ്യ  ഉണ്ടു. ഉച്ച കഴിഞ്ഞ്  കുട്ടികള്‍ക്കുവേണ്ടി നാടന്‍പാട്ട്  മത്സരം ഉണ്ടായിരുന്നു. നാടന്‍ പാട്ടിനും പൂക്കളത്തിനും ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയില്ല. കൂട്ടുകാര്‍ക്കെല്ലാം വിഷമമായി. എനിക്ക് വിഷമമൊന്നും തോന്നിയില്ല. ഈ ദിവസം വളരെ സന്തോഷം ഉള്ളതായിരുന്നു. എന്റെ ക്ലാസ് ടീച്ചര്‍ വരാത്തതില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നു.

No comments:

Post a Comment