Wednesday, December 10, 2014

Fading Sun

Sun where are you going???

sowing the colours into the clouds



Birds are flying back to their home,

some to their kids, some to their eggs

The sun is still going down in the deep

The moon is coming out at the night,

to show every one that the night has arrived

But still i love night,

because it is still , quit and peaceful all the time

Tuesday, October 21, 2014

അത്ഭുത വാനരന്മാർ

                         

                         കുറച്ചു ദിവസം മുമ്പ് ലൈബ്രറിയിൽ നിന്ന് ഞാൻ ഒരു പുസ്തകമെടുത്തു. കെ .വി രാമനാഥന്റെ അത്ഭുത വാനരന്മാർ. ഇത് നല്ല ഒരു പുസ്തകമാണ്. ഞാൻ ഓണം വെക്കേഷനിൽ മൂവാറ്റുപുഴയിൽ പോയപ്പോൾ അവിടുത്തെ എന്റെ കൂട്ടുകാരൻ അപ്പുവിന്റെ അമ്മൂമ്മയാണ് എനിക്ക് ഈ പുസ്തകം ആദ്യമായി പരിചയപ്പെടുത്തി തന്നത്. അന്നത് വായിക്കാൻ സമയം കിട്ടിയില്ല. പിന്നെ ലൈബ്രറിയിൽ നിന്ന് ഞാനത് തപ്പി കണ്ടുപിടിച്ചു.
      അപ്പുക്കുട്ടൻ എന്ന കുട്ടിയും അവന്റെ  കൂട്ടുകാരൻ ഗോപിനാഥനും സ്കൂളിൽ നിന്നും ഒരു ഉല്ലാസ യാത്രയ്ക്ക്  പോയി. ബസ് നന്നാക്കാൻ ഒരിടത്ത് നിർത്തുകയും പിന്നെ തിരിച്ചു പോകുന്ന വഴിക്ക് ഇവരെ കൂട്ടാൻ അവർ മറന്നു പോകുകയും ചെയ്യും.. അങ്ങനെ ഇവരെ പ്രതാപൻ എന്ന് പറയുന്ന ഒരാൾ കൂട്ടികൊണ്ട് പോകും. അവിടെ പഞ്ചവൻ കോട്ടയിൽ ഡോക്ടർ റാണ ഇവരെ കുരങ്ങന്മാരാക്കി മാറ്റും. അതിനെ തുടർന്ന് ഇവരുടെ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കഥയിൽ  പറയുന്നത്. നിറയെ സാഹസികതയും സങ്കടങ്ങളും  സന്തോഷവും നിറഞ്ഞ ഈ പുസ്തകം എല്ലാ കുട്ടികളും വായിക്കണം.  

Friday, October 17, 2014

A Journey with Dino

There was a girl named Meenu living near to the city with her grandma. Her mother and father works far away from her house. Grandma always try to make Meenu happy. She did everything that Meenu wants. One day Meenu and Grandma went to one famous museum. Meenu saw a giant fossil of dinosaur.  She was very thrilled and exited. She asked her grandma about dinosaurs’. Grandma told Meenu that there are two types of dinosaur-Non veg and vegetarian dinosaur. The vegetarian dinosaur will only eat leaves of the trees. But the non vegetarian dinosaur will eat meat. If the meat eating dinosaur are now alive they will eat the human beings also.

Meenu  got scared. She went to sleep after dinner.  After a while she heard some noise coming from outside. She opened the door. She screamed loudly. A huge dinosaur was looking at her.
She started running. That time the dinosaur started talking: don’t run. I won’t harm you. I am a leaf eating dinosaur and my name is Dino. She stared at Dino and rubbed her eyes. After some time she realized that he was telling the truth. They became very friends. That time she asked that all the dinosaur dead due to meteor shower. Then how did you left alone. That time  Dino started to tell the story.

All the dinosaur died due to the meteor shower. Only one egg left. Inside the egg was me and I came out. When I became a grown up dinosaur I got bored and I walked straight. 

After some days I reached here in front of you.Would you like to come with me in the wonder land? Meenu told yes. Then Dino helped her to get on his back and started moving. 

She asked how long we will have to travel. He told that we  have to travel 100 miles. When they got hungry Dino brought some fruits for her, when they are thirsty. Dino got some water from river. 

Few days later Dino and Meenu reached the wonderland. Meenu saw colourful fishes and butterflies there. She talked to them. They were also seeing a human being for the first time. The place was filled with flowers of different colours. She told to the Dino that this place is really amazing! That time Dino told that this place is not so good as you think. Sometimes earthquake will come. That time everything starts to shake. Meenu fall down from Dino’s back. She woke up. That time she realized that it was a nice sweet dream!!!!!!!!!!   


Thursday, September 4, 2014

magic tree house

I read five more books of magic tree house. They are
#4: Pirates Past Noon
#9: Dolphins at Daybreak
#12: Polar Bears Past Bedtime
#13: Vacation Under the Volcano
#14: Day of the Dragon King

Pirates Past Noon
Jack and Annie got in front of pirates of Caribbean who were searching for a treasure. They met two unfriendly pirate named inky and stinky. A talking parrot named Polly helped them.
Dolphins At The Daybreak
Jack and Annie went to the sea by using a machine of scientists. It was broken. Half the way they stuck in the sea. They swam to the shore. When they looked back they saw one shark following them. They swam fast and fast and reached the shore.
Polar bears Past Bed time
Jack and Annie went to arctic and met the seal hunter. He saw two of them shimmering with cold and gave his seal cloth to them. They also played with the polar bears
Vacation Under the Volcano
Jack and Annie went to Pompeii in Rome. A short while when they reached there the volcano irrupted and the great Hercules helped them.
Day of the dragon king
Jack and Annie went to china. They saw a dragon king burning books. They saved a story of a silk weaver and a farmer.



Tuesday, September 2, 2014

മധുരമൂറും മാമ്പഴക്കാലം


2011- ല്‍ മികച്ച കൃതിയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്ക്കാരം ലഭിച്ച മാമ്പഴക്കാലംവളരെ നല്ല ഒരു പുസ്തകമാണ്. അജോയ്കുമാര്‍ എന്ന  എഴുത്തുകാരനാണ് ഇതെഴുതിയത്. ഈ പുസ്തകത്തില്‍ എഴുത്തുകാരന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് പറയുന്നത്. മനസ്സില്‍ തട്ടുന്ന രീതിയിലാണ് ഓരോ അനുഭവങ്ങളും ഇതില്‍ എഴുതിയിരിക്കുന്നത്. ജീവിതം അണ്ടു ചെയ്യാന്‍ പറ്റിയിരുന്നങ്കില്‍ എന്ന് എഴുത്തുകാരന്‍ ഇടയ്ക്കു പറയുന്നുണ്ട്.  ഞാനും ഇക്കാര്യം പലതവണ ആലോചിച്ചിട്ടുണ്ട്. അമ്മയോട് ഞാന്‍ ചോദിക്കാറുണ്ട് ജീവിതം അണ്ടു ചെയ്യാന്‍ പറ്റിയാല്‍ അമ്മ ഏത് കാലത്തിലേക്കാണ് തിരിച്ചുപോകുക എന്ന്. അപ്പോള്‍ കുട്ടിക്കാലത്തിലേക്ക് എന്നാണ് അമ്മ പറയുക.


പൂവ് മോഷ്ടിക്കാന്‍ പോയ വീട്ടിലെ മദാമ്മയുടെ സ്നേഹവും , മിഠായി ഭ്രാന്തനെയും മാമ്പഴ്ക്കൊതിയന്‍റെ നിഷ്കളങ്കതയ്ക്കു  കിട്ടിയ അദ്യത്തെ മുറിവും, ചക്ക ശശി എന്ന് വിളിക്കുന്ന ശശിയുടെ കഥയും മരിച്ചുപോയ  ജോബിനെ കുറിച്ചും ഒക്കെ വായിച്ചപ്പോള്‍ എനിക്കു ശരിക്കും സങ്കടം വന്നു. വളരെ കാലത്തിനു മുന്പ് നടന്ന കാര്യങ്ങളാണെങ്കിലും ഇവരൊക്കെ എന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ തോന്നി. ഏറ്റവും അധികം മനസ്സില്‍ തട്ടിയത് ചക്ക ശശിയുടെയും ജോബിന്‍റെയും അനുഭവമാണ്. മാനസിക വളര്‍ച്ചയില്ലാത്ത പാവം കുട്ടിയായിരുന്നു ശശി.  അവനെ ആര്ക്കും ഇഷ്ടമല്ലായിരുന്നു. പിന്നെ അവന്റെ നല്ല മനസ്സ് കുട്ടികള്‍ തിരിച്ചറിയുന്നുണ്ട്. നിഷ്ക്കളങ്കനായ ജോബിന്റെ മരണവും ശശിയുടെ മരണവും തീര്‍ച്ചയായും നമ്മുടെ കണ്ണുനയിക്കും. രവി വലുതായപ്പോള്‍ ശശിയെ അന്വേഷിക്കുകയും കയ്യില്‍ അഞ്ഞൂറു രൂപ വെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു ദിവസം രവി പത്രം നോക്കുമ്പോള്‍ അതില്‍ ഒരു വാര്‍ത്ത കണ്ടു. തലയ്ക്ക് സുഖമില്ലാത്ത മകന് വിഷം കൊടുത്തു അമ്മയും ആത്മഹത്യ ചെയ്തു എന്ന്‍. അത് ശശിയും അമ്മയും ആയിരുന്നു.


മണിയന്‍ ചേട്ടന്റെ  കൂടെയുള്ള സംഭവങ്ങള്‍ വളരെ രസകരമായി എഴുതിയിട്ടുണ്ട്.  അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വായനശാലയില്‍ കുടുങ്ങി പോയതായിരുന്നു. നല്ല രസമായിരുന്നു അത് വായിക്കാന്‍. കടിയന്‍ പട്ടി രാധയെ ഓടിച്ചിട്ടു കടിക്കുന്നതും കടികിട്ടിയപ്പോള്‍ അമ്മൂമ്മ കൊടുത്ത ലഡു ആര്‍ക്കും കൊടുക്കാതെ കരഞ്ഞുകൊണ്ടു തിന്നു തീര്‍ക്കുന്നതും വളരെ ഭംഗിയായി  എഴുതിയിട്ടുണ്ട് . ശബരിമലയിലേക്കുള്ള യാത്രാ വിവരണം വായിക്കുമ്പോള്‍ ഒരിയ്ക്കലും പോയിട്ടില്ലാത്ത ശബരിമല നമുക്ക് ഭാവനയില്‍ കാണാം.

 ഞാനൊക്കെ ഏതു സിനിമ ഇറങ്ങിയാലും അപ്പോള്‍ തന്നെ കാണാന്‍ പോകാറുണ്ട്. പക്ഷേ ഈ കഥയിലെ രവി കൂട്ടന് എന്ന കുട്ടിയെ കുറിച്ചു ആലോചിച്ചപ്പോള്‍  വളരെ സങ്കടം തോന്നി.  ഏതെങ്കിലും ഒരു സിനിമ അതും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ.  പിന്നെ രവിക്കുട്ടനും കൂട്ടുകാരും ഓണത്തിന് പൂക്കള്‍ പറിക്കാന്‍ പോകുന്നതുമൊക്കെ നല്ല രസമായിരുന്നു.  ഇപ്പോള്‍ ഓണത്തിന് കടയില്‍ നിന്നാണ് ഞങ്ങള്‍ പൂക്കള്‍ വാങ്ങുന്നത്. അതും തിരുവോണത്തിന്  മാത്രം മുറ്റത്തു പൂക്കളം ഇടും. നാട്ടിലൊക്കെ പത്തു ദിവസവും പൂക്കളം ഇടാറുണ്ടെന്ന് കേട്ടിട്ടുണ്ട്. കുട്ടികള്‍ പൂക്കള്‍ പറിക്കാന്‍ പോകുന്നതൊക്കെ ഓണക്കാലത്ത് ടി വിയില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അത്തരം അനുഭവങ്ങളൊന്നും എനിക്കില്ല.

ഈ പുസ്തകം വായിച്ചപ്പോള്‍ ഇതേ പോലൊരു കുട്ടിക്കാലം എനിക്കും കിട്ടിയാല്‍ കൊള്ളമായിരുന്നു എന്നു ഞാന്‍ വിചാരിച്ചു. അമ്മയുടെയും അച്ഛന്റെയും കുട്ടികാലത്തെ കഥകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അവരുടെ അനിയത്തിയായിട്ടു ജനിച്ചാല്‍ കൊള്ളാമെന്ന് അപ്പോള്‍ വിചാരിക്കും.   എന്തു രസമാണ് വയലും പാടവും തോടും കുളവും. ഒക്കെയുള്ള നാട്. വയനാടില്‍ അച്ചന്റെ വീടും പയ്യന്നൂരില്‍ അജിത് മാമന്‍റെ വീടും എനിക്കു വല്യ ഇഷ്ടമാണ്. പയ്യന്നൂരില്‍ എനിക്കു ഒരുപാട് കൂട്ടുകാരുണ്ട്. അവരോടൊത്തു വയലില്‍ പോകാനും കളിക്കാനുമൊക്കെ എനിക്കു ഒരുപാടിഷ്ടമാണ്. ഈ പുസ്തകം നമ്മെ രസിപ്പിക്കുകയും നമ്മുടെ കണ്ണുനനയിക്കുകയും മാത്രമല്ല കുറെ നല്ല പാഠങ്ങളും നമുക്ക് പകര്‍ന്നു തരും. മിഠായിയുമായി സ്നേഹത്തോടെ വിളിക്കുന്ന ഭ്രാന്തന്റെ കഥ നല്ലൊരു ഗുണപാഠമാണ് നമുക്ക് തരുന്നത്.

രവിക്കുട്ടന്റെ കുട്ടിക്കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്കും അതുപോലൊരു കുട്ടിക്കാലം വേണമെന്ന് അറിയാതെ ഏതൊരു കുട്ടിയും ആഗ്രഹിച്ചുപോകും.അതുകൊണ്ടു തന്നെ എല്ലാവരും ഈ പുസ്തകം ഉറപ്പായിട്ടും വായിക്കണം.  

Thursday, August 28, 2014

Another word for school=Jail

           I am studying in v STD in sarswathy vidyalaya. Earlier I was studying at a government school. It was very hard to mingle in saraswathy vidyalaya. Saraswathy vidyalaya is a very strict school. My old school was always filled with freedom. In my school I am a freedom fighter. After one year my father and mother told that they will change me into cotton hill. Just then I got a best friend named meenakshi who behaves just like me.   She reads a lot of books, she loves magic tree house books etc. I also do these all things. But I told I was OK with the school. And on the next year two of us where in two classes.  But we didn’t become upset. All the intervals we met in the ground we played together. We also exchanged magic tree house books. One day meenaksi’s class teacher found our business and she told not to do that anymore. But we continued doing that thing. One day when her mother went to parents meeting she asked the teacher that why you are shuffling? The teacher told her that the reason is that not to become thick friends. I got really angry about the school people and never ever join in a cbsc school.

Wednesday, August 20, 2014

The beutiful story I read. The Blue Umbrella

                                           
   


Yesterday I read one new book named “The Blue Umbrella “written by my favorite writer Ruskin Bond. He is a very nice writer. His specialty is he will explain every single thing in the story. I read almost all the famous stories which he written for kids. My favorite story of Ruskin Bond is “The blue umbrella”. It is the story of a girl in a poor village named Binya which gets a blue umbrella. When I am saying this you will think that what is in a blue umbrella? Everyone has an umbrella in different colors? No, in that village all peoples were so poor and they only have an umbrella in black color. So the village was a hilly village. So in all time tourists come for enjoyment there.


              One day one family came for tour. And they saw Binya. She was wearing a necklace made by tiger’s claw and one woman in the family got attracted in that. She told Binya that can you sell that necklace for me. I will give you 2 Rs. That time Binya shook her head. That time the woman told that I will give you 5 Rs. That time also Binya shook her head. The woman asked Binya what do you want then. Binya told to the woman that she wants her blue umbrella. After big argument between the family members the business fixed and Binya got her blue umbrella. She jumped with happy and ran away. She ran to the town with a very big joy. All people in the town were looking at her. They all got jealous of her especially Ram Bharosa. 
                             One day Binya came to Ram Bharosa’s shop for buying some toffee. That time the Ram Bharosa asked her that…it’s just of no use for you. It’s just a playing thing for rich ladies. So you can sell it to me and I will give you 5 Rs. Binya keep silents. 10 Rs he asked again. Binya keep silent’s again. 12 Rs he asked hopelessly. No I can’t Binya told. Then she ran to the uphill. One day in Ram Bharosa’s shop one boy was there for helping Ram Bharosa. Ram Bharosa told to the boy that can you get the umbrella for me if you are doing this means I will give you 12 Rs. He told ok. And one day he followed Binya to the prairie. She put her umbrella down and get into the grass searching of porcupine thorns. That time the boy took her umbrella and ran off. She followed him. On the way she met her brother Bijju and told him what happened. He ran and caught the boy and asked him who told you to do this. The boy told everything. And the next day from no one went to Ram Bharosa’s shop. One day Binya went Ram Bharosa’s shop and left her umbrella in his shop. He called Binya and told her that she left her umbrella. That time she told that you can take it with you. One day Binya was running that time the Ram Bharosa called her and gave her a nice claw necklace made by bear claw. This story is a very nice story. I suggest to everyone to read this story. It’s a good 
experience.


Friday, August 15, 2014

Magic tree house


               Magic tree house is an amazing book series written by marry pop obsorn.  There are 52 books in this series. I love this book very much. This is an adventure story of a brother and sister named Jack and Annie.All the magic tree house books are very nice books. If we read these books we will not stop reading.  We will go to all the book shops to get the next book of magic tree house.

        
             The dinocerous before dark
 When eight year old Jack and his seven year old sister Annie found magic tree house they accidently went back to the age of Jurassic. They discovered that the tree house was magical and it will take them to any place which they want to go. They saw a Tyrannosaurus rex.
          

            

             The mummies in the morning
Jack and Annie went to their third adventure to the ancient Egypt. There they helped the ghost queen to find the book of death.
                   

              
          Sunset of the saber tooth
Jack and Annie went back to the ice age. There they found a flute made from mammoth bone. The way back to their tree house they got trapped in front of a saber tooth.
                     

          Ghost town at sundown
There the Jack and Annie helped a cow boy to get his horses back from horse thieves. His name was slim.
                     

          
                Lions at the lunchtime
Jack and Annie went to a forest to get one answer of a riddle. Way back to the tree house they got trapped in front of some lions at their lunch time.
                    


These books are very interesting. It is very thrilling. They are teaching us information along with the story. When we start reading a magic tree house book we will not put it down until it is done.
        





Thursday, March 27, 2014

കുട്ടികൾക്ക് 100 ലോകകഥകൾ


   ഇന്നലെ ഞാന്‍  കുട്ടികൾക്ക്  100 ലോകകഥകള്‍ എന്ന പുസ്തകം വായിച്ചു തീര്‍ത്തു. രണ്ടു ദിവസം കൊണ്ടാണ് ഞാന്‍ ഈ പുസ്തകം വായിച്ചു തീര്‍ത്തത്. ഈ പുസ്തകം നിറച്ച് പലതരം രാജ്യങ്ങളിലെ കഥകളാണ്. പക്ഷേ ഈ കഥകളൊന്നും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ലായിരുന്നു. മദ്ധ്യേഷ്യന്‍, അമേരിക്കന്‍, കൊറിയന്‍, ജപ്പാന്‍, റഷ്യന്‍, ആഫ്രിക്കന്‍ തുടങ്ങി പല രാജ്യങ്ങളിലെ  കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

  റഷ്യന്‍, കൊറിയന്‍, ആഫ്രിക്കന്‍ തുടങ്ങിയ രാജ്യങ്ങളിലെ കഥകള്‍ എനിക്കു ഏറെ ഇഷ്ടമായി. അത്ഭുത കഥകള്‍, മാന്ത്രിക കഥകള്‍, ഗുണപാഠ കഥകള്‍ എന്നിങ്ങനെ കഥകളുടെ അത്ഭുത ലോകം തന്നെയാണ് ഈ പുസ്തകം നമുക്ക് മുന്നില്‍ തുറന്നിടുന്നത്. അവധിക്കാലത്ത് കുട്ടികള്‍ക്ക് വായിച്ചു രാസിക്കാവുന്ന ഒരു പുസ്തകമാണിത്.


Monday, March 24, 2014

കീയോ കീയോ




       കുട്ടികളിൽ പ്രകൃതി നിരീക്ഷണത്തിന് താല്പര്യം വളര്ത്തുന്ന നോവലാണ്‌  പ്രൊഫസർ എസ് ശിവദാസിന്റെ  'കീയോ കീയോ'. എഴുത്തുകാരന്റെ വീട്ടുമുറ്റത്തെ മുല്ലവള്ളിയിൽ  കൂടുകൂട്ടിയ ഒരു ഇരട്ടത്തലച്ചി കുടുംബത്തിന്റെ കഥയാണിത്. ഇരട്ടത്തലച്ചി കുഞ്ഞുങ്ങൾക്ക്‌ തീറ്റ കൊടുക്കുന്നതും, മഴയിൽ നിന്ന് സംരക്ഷിക്കുന്നതും എഴുതുകാരാൻ എന്നും നിരീക്ഷിക്കും.

  ഇരട്ടത്തലച്ചി ആദ്യം പുഴുക്കളെയായിരുന്നു കുഞ്ഞുങ്ങൾക്ക്‌ കൊടുത്തിരുന്നത്. പിന്നെ കൊച്ചുപഴങ്ങൾ കൊടുത്തുതുടങ്ങി.രാവിലെ മുതൽ വൈകിട്ടുവരെ ആണ്കിളിയും പെന്കിളിയും കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം കൊടുക്കും. എത്ര കൊടുത്താലും കിളിക്കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ടെയിരിക്കും. പിന്നെ അമ്മക്കിളി കുഞ്ഞിക്കിളിയുടെ കാഷ്ടം വിഴുങ്ങും. ചിലപ്പോൾ കൂടുവൃത്തിയാക്കാൻ അല്ലെങ്കിൽ പോഷക സമൃദ്ധമായത്  കൊണ്ടായിരിക്കും അമ്മക്കിളി അങ്ങനെ ചെയ്യുന്നതെന്ന് എഴുത്തുകാരൻ  അഭിപ്രായപ്പെടുന്നു.

         കിളിക്കുഞ്ഞുങ്ങൾ ആദ്യമായി പറക്കുന്നതൊക്കെ വളരെ രസകരമായി ഈ നോവലിൽ വിവരിക്കുന്നു. പേടിച്ചു പേടിച്ചാണ് കിളിക്കുഞ്ഞുങ്ങൾ പറക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് എഴുതുകാരൻ കിളിക്കുഞ്ഞുങ്ങളെ കാണുന്നത്. ഒരു കുഞ്ഞ് താഴെ വീണപ്പോൾ അതിനെ ഉറുമ്പിൽ   നിന്ന് രക്ഷിക്കുന്നു.  കുഞ്ഞിക്കിളികളെ ഉപദ്രവിക്കാൻ വന്ന ഉപ്പനെയും കാട്ടുകണ്ടൻ പൂച്ചയെയും ചേരപ്പാമ്പിനെയും  എഴുതുകാരാൻ ഓടിച്ചുവിടുന്നു.
വിത്ത് വിതരണത്തിലും കീടങ്ങളെ നശിപ്പിക്കുന്നതിലും കിളികൾ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പല അത്ഭുതങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും എന്ന് ഈ നോവൽ നമ്മെ ഓര്മ്മിപ്പിക്കുന്നു.

                 
             
                    

Friday, March 14, 2014

തൂവല്‍ കുപ്പായക്കാര്‍



          കഴിഞ്ഞ ദിവസം ഞാന്‍ ക്ലാസ്സ് ലൈബ്രറിയില്‍ നിന്ന് 'തൂവല്‍കുപ്പായക്കാര്‍' എന്ന പുസ്തകം എടുത്തു. ഈ പുസ്തകത്തിന്റെ പേര് തന്നെ എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു.സി റഹീം എന്നയാളാണ് ഈ പുസ്തകം എഴുതിയത്. ഈ പുസ്തകത്തില്‍ നാകമോഹന്‍, വേലിത്തത്ത,തിത്തിരി, ഉപ്പന്‍ (ചെമ്പോത്ത്),മൈന,കൊക്ക്, പാതിരാകൊക്ക്, പൂത്താങ്കീരി,മണ്ണാത്തിപ്പുള്ള്, കൃഷ്ണപ്പരുന്ത്, കുയില്‍, പുള്ളുനത്ത്,വീട്ടുകാക്ക, ബലിക്കാക്ക,തത്ത,ചിന്നക്കുട്ടുറുവന്‍, തുടങ്ങിയ പക്ഷികളെ കുറിച്ച് പറയുന്നുണ്ട്.



      പട്ടണത്തില്‍ നിന്ന് വന്ന അശ്വതിയുടെ കുഞ്ഞമ്മാവാനാണ് അശ്വതിക്കും കൂട്ടുകാര്‍ക്കും പക്ഷികളെകുറിച്ച് പറഞ്ഞു കൊടുക്കുന്നത്. അശ്വതിയുടെ കുഞ്ഞമ്മാവന്‍ അശ്വതിക്ക് ഇന്ദുചൂഡന്‍റെ (കെ കെ നീലകണ്ഠന്‍) 'കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം സമ്മാനിക്കുന്നുണ്ട്. എനിക്കും ആ പുസ്തകം വായിക്കണമെന്ന ആഗ്രഹമുണ്ടായി.



         ലോക പ്രശസ്ത പക്ഷിനിരീക്ഷകനായ സലിം അലി എങ്ങിനെയാണ് പക്ഷിനിരീക്ഷകനായതെന്ന് സി റഹീം ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അശ്വതിയും കൂട്ടുകാരും കുഞ്ഞമ്മാവനോടൊപ്പം ബൈനോക്കുലറുമായി പക്ഷികളെ നിരീക്ഷിക്കാന്‍ പോകുന്നു. കുഞ്ഞമ്മാവന്‍ പല കാര്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.



         കുഞ്ഞമ്മാവന്റെ കുട്ടിക്കാലത്ത് നാട്ടില്‍ ധാരാളം മൃഗങ്ങളും പക്ഷികളും ചെറുജീവികളും  ഉണ്ടായിരുന്നു. ഇന്ന് അവയില്‍ പലതിനെയും കാണാനില്ല. മനുഷ്യരുടെ ദുരാഗ്രഹമാണ് ഇതിന് കാരണം.



" നമുക്ക് ചുറ്റും ജീവിക്കുന്ന ഈ ജീവികളൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമുക്കെല്ലാം ഉപകാരികളാണ്. പക്ഷികള്‍ നമുക്കെന്തെല്ലാം ഉപകാരങ്ങളാണ് ചെയ്യുന്നത്. പൂക്കളില്‍ പരാഗണം നടത്താന്‍ സഹായിക്കുന്നു. കൃഷിക്ക് ഉപദ്രവം വരുത്തുന്ന കീടങ്ങളെ പിടിച്ചുതിന്നുന്നു. പകരം വളസമ്പുഷ്ടമായ കാഷ്ടം കൃഷിയുടെ വളര്‍ച്ചയ്ക്ക് തിരിച്ചു നല്കുന്നു.  കീരികള്‍ പാമ്പുകളെ നിയന്ത്രികുന്നു. പമ്പുകള്‍ എലികളെ നിയന്ത്രിക്കുന്നു. ഇങ്ങിനെ ഒന്നിനോടൊന്ന് ബന്ധപ്പെട്ടാണ് പ്രകൃതി നിലനില്‍ക്കുന്നത്. അതിനാല്‍ ഇവയൊക്കെ നശിപ്പിച്ചാല്‍ നമുക്ക് തന്നെയാണ് ദോഷം.നമുക്ക് ആവശ്യമുള്ളത് മാത്രമേ പ്രകൃതിയില്‍ നിന്ന് എടുക്കാവൂ" ഇങ്ങനെ പ്രകൃതിയുടെ മഹത്വം കുഞ്ഞമ്മാവന്‍ കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. നമുക്ക് വേണ്ടതെല്ലാം പ്രകൃതിയില്‍ ഉണ്ട്.എന്നാല്‍ ഒരാളിന്റെ അത്യാര്‍ഥിക്കുള്ളത് പ്രകൃതിയില്‍ ഉണ്ടാവില്ല എന്ന ഗാന്ധിജിയുടെ സന്ദേശം കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു.



         ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്കു വളരെയധികം അറിവുകള്‍ കിട്ടി.പക്ഷികളെ നിരീക്ഷിക്കണമെന്ന് ഞാനും തീരുമാനിച്ചു.പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന്‍ അവനെ തന്നെയാണ് നശിപ്പിക്കുന്നത് അതുകൊണ്ടു എല്ലാവരും പ്രകൃതിയെ സ്നേഹിക്കണം എന്ന പാഠം ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. കുട്ടികള്‍ എല്ലാവരും ഈ പുസ്തകം വായിച്ചിരിക്കണം.


Thursday, February 20, 2014

തോല്പ്പെട്ടിയിലേക്ക് ഒരു യാത്ര.



വിഷു  കഴിഞ്ഞ പിറ്റേദിവസം ഞങ്ങൾ തോൽപ്പെട്ടി വന്യ മൃഗസംരക്ഷനകെന്ദ്രത്തിൽ പോകാൻ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഞാൻ, അച്ഛൻ, അമ്മ,അച്ചാച്ചൻ, അച്ഛമ്മ  എന്നിവരടങ്ങിയ ഒരു ചെറു സംഘം തോല്പ്പെട്ടിയിലേക്കുപുറപ്പെട്ടു .തൊൽപ്പെട്ടിയിലെക്കുള്ള യാത്ര രസകരമായിരുന്നു. വെയിലുണ്ടായിരുന്നെങ്കിലും മരങ്ങൾ ഉള്ളത് കാരണം ചൂടറിഞ്ഞില്ല. ഇടയ്ക്കിടയ്ക്ക്   ഉണങ്ങിയ കുറെ മുളങ്കാടുകൾ  കണ്ടു. ഏകദേശം മൂന്നു മണിയായപ്പോൾ ഞങ്ങൾ അവിടെ എത്തി.പല സ്ഥലങ്ങളിൽ നിന്നായി വന്ന   യത്രക്കാരുടെ  ബഹളമായിരുന്നു  അവിടെ.അച്ഛൻ ടിക്കറ്റെടുക്കുന്നത് വരെ ഞങ്ങൾ  സിമൻറ് ബെഞ്ചിൽ വിശ്രമിച്ചു. 
                            ഞങ്ങൾ ഞങ്ങളുടെ ജീപ്പിലാണ് കാട്ടിലേക്ക് പോയത് . കൂടെ ഒരു ഗൈഡും ഉണ്ടായിരുന്നു. കാട്ടിലൂടെയുള്ള യാത്ര പുതിയൊരു അനിഭവമാണ്‌ എനിക്ക് സമ്മാനിച്ചത്. ഇരു വശത്തും മരങ്ങൾ നിറഞ്ഞ മണ്‍പാതയിലൂടെയായിരുന്നു ഞങ്ങൾ മുന്നോട്ടു പോയത്. ഡ്രൈവർ വളരെ പതുക്കെയാണ്  വണ്ടിയോടിച്ചത് .  ഏകദേശം ഇരുപത്തിയെട്ടു കിലോമീറ്ററോളം ഞങ്ങൾ കാട്ടിലൂടെ സഞ്ചരിച്ചു.


                      ഈ യാത്രയിൽ കുറെ മൃഗങ്ങളെ കാണാൻ കഴിഞ്ഞു .മാന്കൂട്ടങ്ങൾ ,
മയിലുകൾ, ഒരു മരത്തിൽ നിന്ന് വേറൊരു മരത്തിലേക്ക് ചാടുന്ന മലയണ്ണാൻ 
മരകൊമ്പിൽ ഊഞ്ഞാലാടുന്ന കുരങ്ങുകൾ , ജീപ്പിന്റെ ശബ്ദം  കേട്ട് പറന്നു പൊങ്ങുന്ന കാട്ടുകോഴികൾ, വലതും ചെറുതും വലുതുമായ  പലതരം മരങ്ങൾ, വലിയമരത്തിൽ പല ആകൃതിയിൽ കെട്ട് പിണഞ്ഞു കിടക്കുന്ന വള്ളികൾ,ഭീമാകാരമായ തേനീച്ചകൂട്  ഇങ്ങനെ പല കാഴ്ചകളും കണ്ടു.ഞങ്ങൾക്കറിയാത്ത  പല കാര്യങ്ങളും ഗൈഡ് പറഞ്ഞു തന്നു.








ഞങ്ങൾ കാട്ടിൽ ൽ നിന്ന് തിരിച്ചിറങ്ങുമ്പോഴേക്കും വൈകുന്നേരമായി.അന്തരീക്ഷത്തിൽ നേരിയ തണുപ്പ്  വന്നുതുടങ്ങിയിരുന്നു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ തിരുനെല്ലി ക്ഷേത്രത്തിലും പോയി.അങ്ങോട്ടുള്ള യാത്രയിൽ റോഡിനടുത്തായി മരങ്ങൾക്കിടയിൽ ഒരു വലിയകാട്ടുപോത്ത്നില്ക്കുന്നത് കണ്ടു. ഡ്രൈവർ വണ്ടി നിർത്തി. 
അച്ഛനും  ഡ്രൈവറും കൂടി അതിന്റെ കുറച്ചു അടുത്തുപോയി ഫോട്ടോ എടുക്കാൻ നോക്കി. പെട്ടെന്ന് അത് തലകുലുക്കിക്കൊണ്ട് മുന്നോട്ടു നോക്കി ഞങ്ങൾ എല്ലാരും പേടിച്ചുപോയി.വേഗംതന്നെ അവിടന്ന് രക്ഷപ്പെട്ടു.



 സമുദ്രനിരപ്പിൽ നിന്നും ഒരുപാട് ഉയരത്തിലാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ ബലിയിടൽ ചടങ്ങുകൾ നടക്കാറുണ്ട്. വളരെ മനോഹരമായിരുന്നു കുന്നിൻ മുകളിലെ ക്ഷേത്രം. ക്ഷേത്രം ചുറ്റി നടന്നു കണ്ടതിന് ശേഷം ഞങ്ങൾ പാപനാശിനി കാണാൻ പോയി. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്ന യാത്രക്കാരുടെ സംഘങ്ങൽ ബഹളം കൂട്ടിക്കൊണ്ട് കടന്നു പോകുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങൾക്കും മുളങ്കാടുകൾക്കും  ഇടയിൽ വരണ്ടുണങ്ങിയ പാപ നാശിനി . അവിടെ കുറെ  വാ മൂടിക്കെട്ടിയ കുടങ്ങൾ, ചിതറിക്കിടക്കുന്ന വാടിയപൂക്കൾ....മലമുകളിൽ നിന്ന് പൈപ്പ്‌ലൈൻ വഴി പാപനാശിനിയിലേക്കു  വെള്ളം എത്തിക്കുന്നതും കണ്ടു. 



തിരിച്ചുള്ളയാത്രയിൽ റോഡ്‌ സൈഡിൽ മൂന്നു ആനകൾ  നില്ക്കുന്നത് കണ്ടു. ഡ്രൈവർ  വേഗം വണ്ടിയോടിച്ചു. 
യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ കാണാനും അറിയാനും യാത്രകൾ  സഹായിക്കും.

Saturday, February 8, 2014

ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ



ആൻഫ്രാങ്കിന്റെ   ഡയറികുറിപ്പുകൾ



കഴിഞ്ഞ അവധിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ കണ്ണു നനയിച്ച പുസ്തകമാണ്   ആൻഫ്രാങ്കിന്റെ   ഡയറിക്കുറിപ്പുകൾ ,

            ജര്‍മ്മൻ എകാധിപാതിയായ ഹിറ്റ്ലർ യഹൂദ  ജനതയോട് കാട്ടിയത് അതിഭയങ്കരമായ ക്രൂരതയായിരുന്നു. ഈ ക്രൂരതകൾ ആൻ ഫ്രാങ്കിന്റെ ഡയറി വഴി ലോകം അറിഞ്ഞു.ഹിറ്റ്ലറുടെ ക്രൂരതയിൽ ഇല്ലാതാക്കപ്പെട്ട  അനേകം   കുടുംബങ്ങളിൽ ഒന്നായിരുന്നു   ആൻ ഫ്രാങ്കിന്‍റേത്. വളരെ സന്തോഷത്തോടെയാണ് ആൻഫ്രാങ്കിന്‍റെ കുടുംബം കഴിഞ്ഞിരുന്നത്. പെട്ടന്നാണ് ജര്‍മ്മന്‍കാരുടെ ആക്രമണം തുടങ്ങിയത്. പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെടാൻ ആനിന്‍റെ കുടുംബത്തിന് ഒളിത്താവളത്തിലേക്ക് മാറേണ്ടിവന്നു. അച്ഛൻ , അമ്മ,ചേച്ചി, മിസ്റ്റർ ഡുസ്സൽ,  മിസ്സിസ് വോണ്‍  ഡാൻ , മിസ്റ്റർ വോണ്‍  ഡാൻ  അവരുടെ മകൻ മിസ്റ്റർ പീറ്റർ വോണ്‍ ഡാൻ എന്നിവരായിരുന്നു ഒളിത്താവളത്തിൽ ഉണ്ടായിരുന്നത്. അവരെ സഹായിക്കാൻ നാല് സഹായികൾ ഉണ്ടായിരുന്നു.സൈനികരുടെ പിടിയിൽ  പെടാതിരിക്കാൻ അവർ കുറെ കഷ്ടപ്പെട്ടു. മിക്കപ്പോഴും വേവിച്ച ഉരുളക്കിഴങ്ങ് മാത്രം തിന്നു വിശപ്പടക്കി. സ്കൂളിൽ ഒന്നും പോകാതെ പുറംലോകം കാണാതെയുള്ള ദിവസങ്ങള് ആനിന്  ദുസ്സഹമായിരുന്നു. അവൾ തന്‍റെ വിഷമങ്ങൾ കിറ്റി എന്ന ഡയറിയിൽ എഴുതിക്കൊണ്ടിരുന്നു.
'മറ്റാരും ഈ ലോകത്തിലില്ലെങ്കിൽ എന്‍റെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഒരു പെണ്‍കുട്ടിയായിത്തീരാൻ എനിക്ക് കഴിയുമല്ലോ എന്ന് ഞാനാലോചിച്ചുപോകും'എന്നെഴുതിക്കൊണ്ടാണ് ആൻ ഡയറി അവസാനിപ്പിക്കുന്നത്.  ആനും കുടുംബവും  പിടിക്കപ്പെട്ടതിനു ശേഷമാണ് ആനിന്‍റെ ഡയറി ജൂതകുടുംബങ്ങളെ സഹായിച്ചിരുന്ന മീപ്പ്, എല്ലി എന്നീ പെണ്‍കുട്ടികളുടെ കൈകളിൽ  എത്തിച്ചേരുന്നത് .  യുദ്ധത്തിന്‌ ശേഷം ആനിന്‍റെ പിതാവ് തിരിച്ചെത്തുന്നതുവരെ അവർ അത് സൂക്ഷിക്കുന്നു. 

       ഈ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത്‌ സൈന്യം പിടിച്ചുകൊണ്ടുപോയ ആനിനും മറ്റുള്ളവര്‍ക്കും  എന്ത് സംഭവിച്ചു എന്ന് പറയുന്നുണ്ട്.  മിസ്റ്റർ വാണ്‍ ഡാന്‍ വിഷവാതക പ്രയോഗത്തിന് ഇരയാകുന്നു. ഓട്ടോ ഫ്രാങ്ക് ആശുപത്രിയിലാകുന്നു . പീറ്റർ വാണ്‍ ഡാനെ കുറിച്ച് ഒരുവിവരവും ഇല്ല. ആനിന്‍റെ അമ്മയുടെ മരണത്തിന്  ശേഷം ആനിനേയും ചേച്ചിയെയും ജര്‍മ്മനിയിലെ ബെർഗൻ  ബെൽസനിലെക്കു കൊണ്ടുപോയി. അവിടെ വെച്ച്   രണ്ടു പേർക്കും  ടൈഫസ് പിടിപെട്ടു. തന്‍റെ സഹോദരി കണ്‍മുൻപിൽ പിടഞ്ഞു വീണു മരിക്കുന്നത് കണ്ട  ആൻഫ്രാങ്ക്  മാനസികമായി ആകെ തകരുകയും കുറച്ചു  ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. 

ഈ പുസ്തകം എന്നെ വല്ലാതെ  വേദനിപ്പിച്ചു. ആനിന്‍റെ  ജീവിതാവസ്ഥ എന്നെ കരയിച്ചു. സൈനിക ക്യാമ്പിൽ അസാമാന്യ ധൈര്യം കാണിച്ച ആൻ  രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു.  ഒളിത്താവളത്തിലെ  വിരസത അകറ്റാൻ ആൻ  ഇങ്ങനെ ഒരു ഡയറി എഴുതിയില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റനേകം പേരെ പോലെ ആനിന്‍റെ  ജീവിതവും ആരും അറിയുമായിരുന്നില്ല...