Thursday, February 20, 2014

തോല്പ്പെട്ടിയിലേക്ക് ഒരു യാത്ര.



വിഷു  കഴിഞ്ഞ പിറ്റേദിവസം ഞങ്ങൾ തോൽപ്പെട്ടി വന്യ മൃഗസംരക്ഷനകെന്ദ്രത്തിൽ പോകാൻ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഞാൻ, അച്ഛൻ, അമ്മ,അച്ചാച്ചൻ, അച്ഛമ്മ  എന്നിവരടങ്ങിയ ഒരു ചെറു സംഘം തോല്പ്പെട്ടിയിലേക്കുപുറപ്പെട്ടു .തൊൽപ്പെട്ടിയിലെക്കുള്ള യാത്ര രസകരമായിരുന്നു. വെയിലുണ്ടായിരുന്നെങ്കിലും മരങ്ങൾ ഉള്ളത് കാരണം ചൂടറിഞ്ഞില്ല. ഇടയ്ക്കിടയ്ക്ക്   ഉണങ്ങിയ കുറെ മുളങ്കാടുകൾ  കണ്ടു. ഏകദേശം മൂന്നു മണിയായപ്പോൾ ഞങ്ങൾ അവിടെ എത്തി.പല സ്ഥലങ്ങളിൽ നിന്നായി വന്ന   യത്രക്കാരുടെ  ബഹളമായിരുന്നു  അവിടെ.അച്ഛൻ ടിക്കറ്റെടുക്കുന്നത് വരെ ഞങ്ങൾ  സിമൻറ് ബെഞ്ചിൽ വിശ്രമിച്ചു. 
                            ഞങ്ങൾ ഞങ്ങളുടെ ജീപ്പിലാണ് കാട്ടിലേക്ക് പോയത് . കൂടെ ഒരു ഗൈഡും ഉണ്ടായിരുന്നു. കാട്ടിലൂടെയുള്ള യാത്ര പുതിയൊരു അനിഭവമാണ്‌ എനിക്ക് സമ്മാനിച്ചത്. ഇരു വശത്തും മരങ്ങൾ നിറഞ്ഞ മണ്‍പാതയിലൂടെയായിരുന്നു ഞങ്ങൾ മുന്നോട്ടു പോയത്. ഡ്രൈവർ വളരെ പതുക്കെയാണ്  വണ്ടിയോടിച്ചത് .  ഏകദേശം ഇരുപത്തിയെട്ടു കിലോമീറ്ററോളം ഞങ്ങൾ കാട്ടിലൂടെ സഞ്ചരിച്ചു.


                      ഈ യാത്രയിൽ കുറെ മൃഗങ്ങളെ കാണാൻ കഴിഞ്ഞു .മാന്കൂട്ടങ്ങൾ ,
മയിലുകൾ, ഒരു മരത്തിൽ നിന്ന് വേറൊരു മരത്തിലേക്ക് ചാടുന്ന മലയണ്ണാൻ 
മരകൊമ്പിൽ ഊഞ്ഞാലാടുന്ന കുരങ്ങുകൾ , ജീപ്പിന്റെ ശബ്ദം  കേട്ട് പറന്നു പൊങ്ങുന്ന കാട്ടുകോഴികൾ, വലതും ചെറുതും വലുതുമായ  പലതരം മരങ്ങൾ, വലിയമരത്തിൽ പല ആകൃതിയിൽ കെട്ട് പിണഞ്ഞു കിടക്കുന്ന വള്ളികൾ,ഭീമാകാരമായ തേനീച്ചകൂട്  ഇങ്ങനെ പല കാഴ്ചകളും കണ്ടു.ഞങ്ങൾക്കറിയാത്ത  പല കാര്യങ്ങളും ഗൈഡ് പറഞ്ഞു തന്നു.








ഞങ്ങൾ കാട്ടിൽ ൽ നിന്ന് തിരിച്ചിറങ്ങുമ്പോഴേക്കും വൈകുന്നേരമായി.അന്തരീക്ഷത്തിൽ നേരിയ തണുപ്പ്  വന്നുതുടങ്ങിയിരുന്നു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ തിരുനെല്ലി ക്ഷേത്രത്തിലും പോയി.അങ്ങോട്ടുള്ള യാത്രയിൽ റോഡിനടുത്തായി മരങ്ങൾക്കിടയിൽ ഒരു വലിയകാട്ടുപോത്ത്നില്ക്കുന്നത് കണ്ടു. ഡ്രൈവർ വണ്ടി നിർത്തി. 
അച്ഛനും  ഡ്രൈവറും കൂടി അതിന്റെ കുറച്ചു അടുത്തുപോയി ഫോട്ടോ എടുക്കാൻ നോക്കി. പെട്ടെന്ന് അത് തലകുലുക്കിക്കൊണ്ട് മുന്നോട്ടു നോക്കി ഞങ്ങൾ എല്ലാരും പേടിച്ചുപോയി.വേഗംതന്നെ അവിടന്ന് രക്ഷപ്പെട്ടു.



 സമുദ്രനിരപ്പിൽ നിന്നും ഒരുപാട് ഉയരത്തിലാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ ബലിയിടൽ ചടങ്ങുകൾ നടക്കാറുണ്ട്. വളരെ മനോഹരമായിരുന്നു കുന്നിൻ മുകളിലെ ക്ഷേത്രം. ക്ഷേത്രം ചുറ്റി നടന്നു കണ്ടതിന് ശേഷം ഞങ്ങൾ പാപനാശിനി കാണാൻ പോയി. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്ന യാത്രക്കാരുടെ സംഘങ്ങൽ ബഹളം കൂട്ടിക്കൊണ്ട് കടന്നു പോകുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങൾക്കും മുളങ്കാടുകൾക്കും  ഇടയിൽ വരണ്ടുണങ്ങിയ പാപ നാശിനി . അവിടെ കുറെ  വാ മൂടിക്കെട്ടിയ കുടങ്ങൾ, ചിതറിക്കിടക്കുന്ന വാടിയപൂക്കൾ....മലമുകളിൽ നിന്ന് പൈപ്പ്‌ലൈൻ വഴി പാപനാശിനിയിലേക്കു  വെള്ളം എത്തിക്കുന്നതും കണ്ടു. 



തിരിച്ചുള്ളയാത്രയിൽ റോഡ്‌ സൈഡിൽ മൂന്നു ആനകൾ  നില്ക്കുന്നത് കണ്ടു. ഡ്രൈവർ  വേഗം വണ്ടിയോടിച്ചു. 
യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ കാണാനും അറിയാനും യാത്രകൾ  സഹായിക്കും.

1 comment: