കുറച്ചു ദിവസം മുമ്പ് ലൈബ്രറിയിൽ നിന്ന് ഞാൻ ഒരു പുസ്തകമെടുത്തു. കെ .വി രാമനാഥന്റെ അത്ഭുത വാനരന്മാർ. ഇത് നല്ല ഒരു പുസ്തകമാണ്. ഞാൻ ഓണം വെക്കേഷനിൽ മൂവാറ്റുപുഴയിൽ പോയപ്പോൾ അവിടുത്തെ എന്റെ കൂട്ടുകാരൻ അപ്പുവിന്റെ അമ്മൂമ്മയാണ് എനിക്ക് ഈ പുസ്തകം ആദ്യമായി പരിചയപ്പെടുത്തി തന്നത്. അന്നത് വായിക്കാൻ സമയം കിട്ടിയില്ല. പിന്നെ ലൈബ്രറിയിൽ നിന്ന് ഞാനത് തപ്പി കണ്ടുപിടിച്ചു.
അപ്പുക്കുട്ടൻ എന്ന കുട്ടിയും അവന്റെ കൂട്ടുകാരൻ ഗോപിനാഥനും സ്കൂളിൽ നിന്നും ഒരു ഉല്ലാസ യാത്രയ്ക്ക് പോയി. ബസ് നന്നാക്കാൻ ഒരിടത്ത് നിർത്തുകയും പിന്നെ തിരിച്ചു പോകുന്ന വഴിക്ക് ഇവരെ കൂട്ടാൻ അവർ മറന്നു പോകുകയും ചെയ്യും.. അങ്ങനെ ഇവരെ പ്രതാപൻ എന്ന് പറയുന്ന ഒരാൾ കൂട്ടികൊണ്ട് പോകും. അവിടെ പഞ്ചവൻ കോട്ടയിൽ ഡോക്ടർ റാണ ഇവരെ കുരങ്ങന്മാരാക്കി മാറ്റും. അതിനെ തുടർന്ന് ഇവരുടെ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കഥയിൽ പറയുന്നത്. നിറയെ സാഹസികതയും സങ്കടങ്ങളും സന്തോഷവും നിറഞ്ഞ ഈ പുസ്തകം എല്ലാ കുട്ടികളും വായിക്കണം.
നല്ല പുസ്തകം
ReplyDeleteചെറുപ്പത്തിൽ പൂമ്പാറ്റയിൽ വായിച്ചതായി ഓർക്കുന്നു