“ താലിബാന്‍റെ വെടിയേറ്റവള്‍ എന്നു അറിയപ്പെടാനല്ല പെണ്‍കുട്ടികള്‍ക്ക്
വേണ്ടി പോരാടിയവള്‍ എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം.”
2014 ലില്‍ സമാധാനത്തിനുള്ള
നോബല്‍ പ്രൈസ് നേടിയ മലാല എന്ന ധൈര്യശാലിയായ
പെണ്‍കുട്ടിയുടെ വാക്കുകളാകണിത്. ഞാനിയിടെ വായിച്ച പുസ്തകങ്ങളില്‍
എന്നെ ഏറ്റവും സ്വാധീച്ച ഒരു പുസ്തകമാണ് ‘ I Am Malala’. താലിബാന്‍ തീവ്രവാദികളുടെ
ക്രൂരതയാണ് മലാല ഈ പുസ്തകത്തില്‍ തുറന്നു കാട്ടുന്നത്. പാകിസ്ഥാന്‍ എന്ന രാജ്യത്തെ കുറിച്ച് വാര്‍ത്തയില്‍പലപ്പോഴും
കെല്‍ക്കാറുണ്ട് . എപ്പോഴും സ്ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും നടക്കുന്ന നാട്. ഈ പുസ്തകത്തിലൂടെ
അവിടുത്തെ പ്രശ്നങ്ങളും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമില്ലായ്മയും സാധാരണ ജനങ്ങളുടെ
അവസ്ഥയും മലാല പറയുന്നു.
പാകിസ്ഥാനിലെ മിങ്കോറ എന്ന ഗ്രാമത്തില്‍ ജനിച്ച
മലാലയെ വെടിയേല്‍ക്കുന്നതിന് മുമ്പ് വരെ അധികമാരും അറിഞ്ഞിരുന്നില്ല. പക്ഷേ വെടിയേറ്റ
ആ ഒരറ്റ നിമിഷത്തിലൂടെ ലോകം മുഴുവന്‍ മലാല എന്ന കൊച്ചു പെണ്‍കുട്ടിയെ അറിയുകയും അവളുടെ
ജീവന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ പഠന സ്വാതന്ത്ര്യം നിഷേധിക്കുന്ന
പാകിസ്ഥാന്‍ സമൂഹത്തോട് മലാലയ്ക്ക് ദേഷ്യമായിരുന്നു. പക്ഷേ സ്വന്തം അഭിപ്രായങ്ങള്‍
തുറന്നു പറഞ്ഞാല്‍ അവളുടെ ജീവന്‍ അപകടത്തിലാവുമെന്നറിഞ്ഞ അവളുടെ അച്ഛന്‍ അവളോടു ഒരു
ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. അങ്ങനെ പേര്
വെളിപ്പെടുത്താതെ അവള്‍ ഗുല്‍ മകായ് എന്ന പേരില്‍ അവളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ തുടങ്ങി. ബ്ലോഗ്
എഴുതി തുടങ്ങിയപ്പോള്‍ തന്നെ താലിബാന്‍ തീവ്രവാതികള്‍ ഈ ബ്ലോഗ് ആരുടേതാണെന്ന്‍ അന്വേഷിക്കുകയും മലാലയുടെ നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ബ്ലോഗില്‍ അവളെഴുതിയ അനുഭവങ്ങളും
കുട്ടിക്കാലത്തെ ഓര്‍മ്മകളും ചേര്‍ന്നതാണ് ഈ പുസ്തകം.
തീവ്രവാദികളുടെ വെടിയേറ്റ് വീണിട്ടും
ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാലയ്ക്ക് ഇപ്പൊഴും സ്വന്തം നാട്ടിലേക്കു തിരിച്ചുവരാന്‍
ആയിട്ടില്ല. ജീവന്‍പോലും പണയം വെച്ചു മലാല ലോകത്തിലെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന
പെണ്‍കുട്ടികള്‍ക്ക് വേണ്ടി പോരാട്ടം തുടരുകയാണ്. മലാലയ്ക്ക് നോബല്‍ പ്രൈസ് കിട്ടിയപ്പോള്‍
എനിക്കു ഒരുപാട് സന്തോഷം തോന്നി. ആന്‍ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടി നാസീ ഭീകരതയുടെ
മുഖമാണ് ഡയറിക്കുറിപ്പുകളിലൂടെ കാണിച്ചു തന്നതെങ്കില്‍ മലാല താലിബാന്‍ ഭീകരതയാണ് നമുക്ക്
കാണിച്ചുതരുന്നത്.
No comments:
Post a Comment