കുഞ്ഞില
Saturday, April 30, 2016
Tuesday, December 22, 2015
THE MAGIC FARAWAY TREE
I read a book named magic faraway tree collection
written by Enid Blyton. This book is a collection of three books namely The
enchanted wood, The magic faraway tree, Folk of the magic faraway.
This book is a story of three kids and their friends namely Beth,Joe,Frannie,moon-faced, silky and so on. Do you wonder who their friends
are? They are magical creatures who live on magic faraway tree on the enchanted
wood. Every week a new place come at the very top of the tree. We can go in and
checkout everything. They are not ordinary places, they are magical places...sometimes
the land will be dangerous...sometimes it will be nice..like land of goodies,land
of take what you want. These stories tell us about their recent adventures to
the magical places. I love this book because it is filled with adventures. like all the other kids I love silky the fairy. She is really beautiful and polite. She talks to everyone sweetly. I also like Dame washlot who pours water after washing clothes. I promise everyone that this book is very nice and all people even grownups would love it.
Saturday, November 7, 2015
Saturday, August 29, 2015
മാഞ്ചി എന്ന അല്‍ഭുത മനുഷ്യന്
കഴിഞ്ഞ
വര്‍ഷം ഇംഗ്ലീഷില്‍ ടെക്സ്റ്റില്‍ എനിക്കു ദസരത്ത് മാഞ്ചി എന്ന അത്ഭുത മനുഷ്യനെ
കുറിച്ച് പഠിക്കാന്‍ ഉണ്ടായിരുന്നു. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ്
ദസരത്ത് മാഞ്ചിയും കുടുംബവും താമസിച്ചിരുന്നത്. മാഞ്ചിക്ക് ഭക്ഷണം നല്‍കാന്‍ ഭാര്യ
പല്‍ഗുനി മല കയറി പോകുക പതിവായിരുന്നു. ഒരിക്കല്‍ പതിവ് തെറ്റിക്കാതെ ഭക്ഷണവും
കൊണ്ട് പോകുമ്പോള്‍ കാല്‍ തെറ്റി വീണ പാല്‍ഗുണിയെയും
എടുത്തു കൊണ്ട് മാഞ്ചി മല കയറിയിറങ്ങി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവര്‍
മരിച്ചുപോയി. നേരത്തെ എത്തിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പക്ഷേ അവരെ
രക്ഷിക്കാമായിരുന്നു.
യഥാര്‍ത്ഥ മാഞ്ചി
വന്‍മലകള്‍ക്കിടയില്‍ ഒരു റോഡുണ്ടായിരുന്നെങ്കില്‍ തന്റെ
ഭാര്യയെ രക്ഷിക്കാന്‍ പറ്റുമായിരുന്നെന്ന് മാഞ്ചിക്ക് തോന്നി.
അങ്ങനെ
ദസരത്ത് മാഞ്ചി ആ മലയില്‍ ഒരു റോഡ് പണിയാന്‍ തുടങ്ങി. എല്ലാവരും അയാളെ കളിയാക്കുകയും
ഭ്രാന്തന്‍ എന്നു വിളിക്കുകയും കുട്ടികള്‍ അയാളെ കല്ലെറിയുകയും ചെയ്തു. മാഞ്ചി
അതൊന്നും കാര്യമാക്കാതെ തന്റെ ജോലി തുടര്‍ന്നു. ആളുകളുടെ കളിയാക്കല്‍ സഹിക്ക
വൈയ്യാതെ മാഞ്ചി മലയില്‍ ഒരു ചെറിയ കുടില്‍ കെട്ടി താമസമാക്കി. വര്‍ഷങ്ങളോളം കൊടും
വെയിലത്ത് മാഞ്ചി ഒറ്റയ്ക്ക് പണിയെടുത്തു. വൈകാതെ മലയിലുണ്ടായ മാറ്റം ശ്രദ്ധിച്ച
ഗ്രാമ വാസികള്‍ അയാളെ സഹായിച്ചു. അങ്ങനെ ഇരുപത്തി
രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് പണി തീര്‍ക്കുകയും ചെയ്തു (1960 – 1982). മാഞ്ചി
മരിച്ചിട്ടു ഇപ്പോള്‍ ഏഴു വര്‍ഷമായി. 2011 ല്‍ സര്‍ക്കാര്‍ മാഞ്ചിയുടെ
ഗ്രാമത്തിലേക്ക് ഒരു റോഡ് നിര്‍മ്മിച്ചു.
യഥാര്‍ത്ഥ മാഞ്ചി
ടീച്ചര്‍
ഈ പാഠം പഠിപ്പിച്ചപ്പോള്‍ പര്‍വ്വതങ്ങള്‍ക്കിലെ
ഗ്രാമവും മാഞ്ചിയുമൊക്കെ എന്റെ മനസ്സില്‍ കുടിയേറി.
സാധാരണ പാഠങ്ങള്‍ പരീക്ഷകഴിഞ്ഞാല്‍ മറക്കാരാണ്
പതിവ്. പക്ഷേ ഈ കഥ എനിക്കു മറക്കാനെ പറ്റിയില്ല.കുറെ
ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഹിന്ദിയില്‍ ദസരത്ത്
മാഞ്ചിയുടെ കഥ സിനിമയാകുന്നെന്ന് കേട്ടത്. എന്തായാലും അതുകാണണമെന്ന് ഞാന്‍
അച്ഛനോട് പറഞ്ഞു. അങ്ങനെ കഴിഞ്ഞദിവസം ഞങ്ങള്‍ ആ സിനിമ കണ്ടു. ഞാനും അച്ഛനും
അമ്മയും അഭിലാഷ് മാമനും ശ്യാം മാമനും കൂടെയാണ് സിനിമ കാണാന്‍ പോയത്.
ഈ സിനിമ
ദസരത്ത് മാഞ്ചിയുടെ ജീവിതം കണ്‍മുന്നില്‍ കാണിച്ചു തരുന്നു. രണ്ടു വലിയ കുന്നുകളുടെ നടുക്കുള്ള ഗ്രാമവും ഗ്രാമത്തിലെ
ജനങ്ങളുടെ ജീവിതവും സിനിമയില്‍ കണ്ടു. ദുഷ്ടനായ ജന്‍മിയും താഴ്ന്ന ജാതിക്കാര്‍
നേരിടുന്ന പീഡനങ്ങളുമൊക്കെ കണ്ടപ്പോള്‍ എങ്ങനെയും ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ടോ എന്നു
ഞാന്‍ അത്ഭുതപ്പെട്ടു.
സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖി മാഞ്ചിയായപ്പോള്‍
കുന്നുകള്‍ക്കിടയിലെ ദസരത്ത് മാഞ്ചിയുടെ ജീവിതവും റോഡ് നിര്‍മ്മാണവും
ഒക്കെ നേരില്‍ കാണുന്ന പ്രതീതി ഉണ്ടായി. ദസരത്ത് മാഞ്ചിയായി നവാസുദ്ദീന്‍ സിദ്ദിഖി
നന്നായി അഭിനയിച്ചു. എനിക്കു ഏറെ ഇഷ്ടമുള്ള നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി.
Wednesday, April 8, 2015
I Am Malala
“ താലിബാന്‍റെ വെടിയേറ്റവള്‍ എന്നു അറിയപ്പെടാനല്ല പെണ്‍കുട്ടികള്‍ക്ക്
വേണ്ടി പോരാടിയവള്‍ എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം.”
2014 ലില്‍ സമാധാനത്തിനുള്ള
നോബല്‍ പ്രൈസ് നേടിയ മലാല എന്ന ധൈര്യശാലിയായ
പെണ്‍കുട്ടിയുടെ വാക്കുകളാകണിത്. ഞാനിയിടെ വായിച്ച പുസ്തകങ്ങളില്‍
എന്നെ ഏറ്റവും സ്വാധീച്ച ഒരു പുസ്തകമാണ് ‘ I Am Malala’. താലിബാന്‍ തീവ്രവാദികളുടെ
ക്രൂരതയാണ് മലാല ഈ പുസ്തകത്തില്‍ തുറന്നു കാട്ടുന്നത്. പാകിസ്ഥാന്‍ എന്ന രാജ്യത്തെ കുറിച്ച് വാര്‍ത്തയില്‍പലപ്പോഴും
കെല്‍ക്കാറുണ്ട് . എപ്പോഴും സ്ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും നടക്കുന്ന നാട്. ഈ പുസ്തകത്തിലൂടെ
അവിടുത്തെ പ്രശ്നങ്ങളും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമില്ലായ്മയും സാധാരണ ജനങ്ങളുടെ
അവസ്ഥയും മലാല പറയുന്നു.
പാകിസ്ഥാനിലെ മിങ്കോറ എന്ന ഗ്രാമത്തില്‍ ജനിച്ച
മലാലയെ വെടിയേല്‍ക്കുന്നതിന് മുമ്പ് വരെ അധികമാരും അറിഞ്ഞിരുന്നില്ല. പക്ഷേ വെടിയേറ്റ
ആ ഒരറ്റ നിമിഷത്തിലൂടെ ലോകം മുഴുവന്‍ മലാല എന്ന കൊച്ചു പെണ്‍കുട്ടിയെ അറിയുകയും അവളുടെ
ജീവന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ പഠന സ്വാതന്ത്ര്യം നിഷേധിക്കുന്ന
പാകിസ്ഥാന്‍ സമൂഹത്തോട് മലാലയ്ക്ക് ദേഷ്യമായിരുന്നു. പക്ഷേ സ്വന്തം അഭിപ്രായങ്ങള്‍
തുറന്നു പറഞ്ഞാല്‍ അവളുടെ ജീവന്‍ അപകടത്തിലാവുമെന്നറിഞ്ഞ അവളുടെ അച്ഛന്‍ അവളോടു ഒരു
ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. അങ്ങനെ പേര്
വെളിപ്പെടുത്താതെ അവള്‍ ഗുല്‍ മകായ് എന്ന പേരില്‍ അവളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ തുടങ്ങി. ബ്ലോഗ്
എഴുതി തുടങ്ങിയപ്പോള്‍ തന്നെ താലിബാന്‍ തീവ്രവാതികള്‍ ഈ ബ്ലോഗ് ആരുടേതാണെന്ന്‍ അന്വേഷിക്കുകയും മലാലയുടെ നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ബ്ലോഗില്‍ അവളെഴുതിയ അനുഭവങ്ങളും
കുട്ടിക്കാലത്തെ ഓര്‍മ്മകളും ചേര്‍ന്നതാണ് ഈ പുസ്തകം.
തീവ്രവാദികളുടെ വെടിയേറ്റ് വീണിട്ടും
ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാലയ്ക്ക് ഇപ്പൊഴും സ്വന്തം നാട്ടിലേക്കു തിരിച്ചുവരാന്‍
ആയിട്ടില്ല. ജീവന്‍പോലും പണയം വെച്ചു മലാല ലോകത്തിലെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന
പെണ്‍കുട്ടികള്‍ക്ക് വേണ്ടി പോരാട്ടം തുടരുകയാണ്. മലാലയ്ക്ക് നോബല്‍ പ്രൈസ് കിട്ടിയപ്പോള്‍
എനിക്കു ഒരുപാട് സന്തോഷം തോന്നി. ആന്‍ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടി നാസീ ഭീകരതയുടെ
മുഖമാണ് ഡയറിക്കുറിപ്പുകളിലൂടെ കാണിച്ചു തന്നതെങ്കില്‍ മലാല താലിബാന്‍ ഭീകരതയാണ് നമുക്ക്
കാണിച്ചുതരുന്നത്.
Saturday, February 28, 2015
മനസ്സ്
മനസ്സ് ഒരു കടലാസ്സ് കഷ്ണം പോലെയാണ്
ചിന്ത എന്ന പേനയാല്‍
മനസ്സ് എന്ന കടലാസില്‍
നാം കുറിച്ചിടുന്നു
Wednesday, December 10, 2014
Fading Sun
Sun where are you going???
sowing the colours into the clouds
Birds are flying back to their home,
some to their kids, some to their eggs
The sun is still going down in the deep
The moon is coming out at the night,
to show every one that the night has arrived
But still i love night,
because it is still , quit and peaceful all the time
Subscribe to:
Posts (Atom)